മുറ്റത്തെ പുല്ല് പറിച്ച് ബുദ്ധിമുട്ടണ്ട, അടുക്കളയിലെ ഈ സാധനം മതി പുല്ലിനെ എളുപ്പത്തിൽ കളയാൻ

മഴകാലത്ത്‌ പല വീടുകളിൽ സ്ഥിരമായിരുന്നു നേരിടുന്ന ഒരു പ്രശനമാണ് പുല്ല് വളർന്നു വരുക എന്നത്. വീടുകളിൽ മാത്രമല്ല മറ്റ് പരിസരങ്ങളിൽ വന്നാലും ആരും കൈയും കെട്ടി നോക്കി നിൽക്കാറില്ല. ഭൂരിഭാഗം പേരും വളർന്നു വരുന്ന പുല്ല് വേരോടെ പറിച്ചു കളയുകയാണ് പതിവ്. എന്നാൽ ഒരു ആഴ്ച കളഞ്ഞാലും സ്വാഭാവികമായി വളർന്ന് വരുന്നത് കാണാം.

പരിസരങ്ങളിൽ വളരുന്ന പുല്ല് എങ്ങനെ എളുപ്പത്തിൽ കളയമെന്നാണ് ഇവിടെ നോക്കാൻ പോകുന്നത്. നമ്മളുടെ വീടുകളിൽ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതി ഈ പ്രശനത്തിൽ നിന്നും പരിഹാരം ഉണ്ടാക്കാൻ. വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വെറും മൂന്നു സാധനങ്ങൾ മതി വീട്ടു പരിസരങ്ങളിലും മറ്റ് പല ഇടങ്ങളിലും വളർന്ന് വരുന്ന പുല്ലുകൾ നിസാരമായി കളയാൻ.

വീടുകളിൽ അച്ചാറുകൾക്ക് മറ്റ് പല അവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വിനാഗിരിയാണ് ആദ്യമായി വേണ്ടത്. അഞ്ചു ശതമാനം മുതൽ ഒമ്പത് ശതമാനം വരെയുള്ള അസിറ്റിക് ആസിഡ് നിറഞ്ഞ വിനാഗിരി ചെറിയ സ്ഥലങ്ങളിൽ വളർന്ന് വരുന്ന പുല്ലുകളെ നശിപ്പിക്കാൻ കഴിയും. വലിയ കാടുകളാണെങ്കിൽ ഇരുപത് ശതമാനം മുകളിലുള്ള അസിറ്റിക് ആസിഡാണ് ഉത്തമം.

അര ലിറ്റർ വിനാഗിരി ആദ്യം പാത്രത്തിൽ ശേഖരിക്കുക. ശേഷം നല്ല കമ്പനിയുടെ ഒരു സ്പൂൺ സോപ്പ് പൊടി വിനാഗിരിയുമായി കലർത്തുക. സാധാരണ പുല്ലുകളെ നശിപ്പിക്കാൻ ഇത് ധാരാളമാണ്. എന്നാൽ നല്ല ഫലം ലഭിക്കാൻ ഒരു സ്പൂൺ ഉപ്പ് പൊടിയും ഉപയോഗിക്കുന്നത് നല്ലതാണ്. നന്നായി ഇളക്കിയതിനു ശേഷം സ്പ്രയറിലേക്ക് ഈ വിനാഗിരി മാറ്റി പുല്ലുകളിൽ സ്പ്രേ ചെയ്തു കൊടുക്കുക. പിറ്റേ ദിവസം തന്നെ ഈയൊരു പ്രവർത്തനത്തിന്റെ ഫലം കാണാൻ സാധിക്കുന്നതാണ്.

Malayalam News Express