ശല്യക്കാരായ പല്ലികളെ വീട്ടിൽ നിന്നും തുരത്താൻ ഇതിലും നല്ല അത്ഭുത മരുന്ന് വേറെ ഇല്ല

വീടിന് ചുറ്റും പല്ലികളുടെ സാന്നിധ്യം എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. പല്ലികൾ പൊതുവെ നിരുപദ്രവകാരികളാണെങ്കിലും അവയുടെ സാന്നിധ്യം ചിലപ്പോൾ ചിലരിൽ അസ്വസ്ഥതയുണ്ടാക്കും. വീട്ടിൽ പല്ലികൾക്ക് ദോഷം വരുത്താതെ അവയെ അകറ്റാനുള്ള വഴികൾ അന്വേഷിക്കുകയാണെങ്കിൽ, ഈ ലേഖനത്തിൽ പല്ലി മുക്തമായ വീടിനു നിങ്ങളെ സഹായിക്കുന്ന ഫലപ്രദമായ മാർഗ്ഗങ്ങൾ പറയുന്നു.

അലങ്കോലമായ പ്രദേശങ്ങളിൽ പല്ലികൾ കൂടുതലായി അഭയം തേടുന്നു, അതിനാൽ നിങ്ങളുടെ വീടിനെ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾ, പെട്ടികൾ അല്ലെങ്കിൽ കടലാസുകളുടെ കൂട്ടങ്ങൾ പോലുള്ളവയിൽ പല്ലികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വീട് ഇപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പ്രാണികൾ ധാരാളമുള്ള സ്ഥലങ്ങളിലേക്ക് പല്ലികൾ ആകർഷിക്കപ്പെടുന്നു, കാരണം അവ പല്ലിയുടെ പ്രാഥമിക ഭക്ഷണമാണ്. കീടങ്ങളുടെ സാന്നിധ്യം കുറയ്ക്കുന്നതിന് ഫലപ്രദമായ കീടനിയന്ത്രണ നടപടികൾ ചെയ്യേണ്ടതാണ്, ഇത് പിന്നീട് പല്ലികളുടെ എണ്ണം കുറയ്ക്കും. നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക, പ്ലംബിംഗ് ചോർച്ച പരിഹരിക്കുക, പ്രാണികൾ പെരുകുന്നത് തടയേണ്ടതാണ്.

ഒരു പകുതി നാരങ്ങാ നീരും വിക്സ് ഒരു ടി സ്പൂണും ബേക്കിംഗ് സോഡയും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്തു ഇതിലേക്ക് ചെറു ചൂടുവെള്ളം ചേർത്ത് കൊടുക്കാം, എന്നിട് ഇതൊരു സ്പ്രൈ ബോട്ടിലിലേക്ക് മാറ്റി പല്ലി ശല്യം ഉള്ള ഭാഗങ്ങളിൽ സ്പ്രൈ ചെയ്തു കൊടുക്കാം. ഈ ലായനി പ്രവേശന കവാടത്തിനരികിലോ പല്ലികൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിലോ തളിക്കുക. പല്ലികൾക്ക് ശക്തമായ മണം ഇഷ്ടമല്ല, ഇത് ഒരു പ്രതിരോധമായി പ്രവർത്തിക്കുന്നു. കൂടാതെ, പല്ലികൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിങ്ങൾക്ക് മയിൽപ്പീലി വച്ച് കൊടുക്കാം. വെളുത്തുള്ളി ചതച്ചു വക്കുന്നതും പല്ലികളെ തുരത്തുന്നതിൽ മുന്നിൽ നിൽക്കുന്ന പ്രകൃതി ദത്തമായ മാർഗമാണ്.

Malayalam News Express