നമ്മുടെ വീട്ടുമുറ്റത്തും പരിസരത്തും പറമ്പിലുമെല്ലാം അനാവശ്യമായി കാടുകളും,പൊന്തകളും വളർന്നു നിൽക്കുന്ന കാഴ്ച നമ്മൾ കാണാറുണ്ട്. കൃഷിയിടങ്ങളിൽ കുറച്ചുനാൾ ശ്രദ്ധിക്കാതിരുന്നാൽ പോലും വളരെ പെട്ടെന്ന് തന്നെ കാടുപിടിച്ച് പിന്നീട് കൃഷി ചെയ്യാൻ വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
തോട്ടത്തില്‍ കളകള്‍ നിറഞ്ഞാല്‍ പറിച്ചുകളയുകയെന്നത് അല്‍പം ശ്രമകരമായ ജോലി തന്നെയാണ്. കളകളെ സ്വാഭാവികമായ രീതിയില്‍ തന്നെ നശിപ്പിച്ചുകളയുന്നതാണ് നല്ലത്. കളനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ചെടികള്‍ക്ക് ദോഷമുണ്ടായേക്കാം. പ്രകൃതിദത്തമായ വസ്‍തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെ ആരോഗ്യവും അതോടൊപ്പം ചെടികളുടെ ആരോഗ്യവും സംരക്ഷിക്കാം.
ഇങ്ങനെ അനാവശ്യമായി വളർന്നു നിൽക്കുന്ന പുല്ലുകൾ നീക്കുന്നതിന് നമ്മൾ പലതരത്തിലുള്ള കളനാശിനികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പൊതുവേ മനുഷ്യശരീരത്തിനും കൃഷിയെ സഹായിക്കുന്ന നല്ല കീടങ്ങൾക്കും വളരെയധികം ദോഷകരമാണ്. പറമ്പിലേയും തോട്ടങ്ങളിലോയുമെല്ലാം ചെടികള്‍ നശിപ്പിക്കുന്നതില്‍ പ്രധാനവില്ലനാണ് ഒച്ച്.
കാര്യം ആള് ചെറുതാണെങ്കിലും ഒരു ചെടിയെ ഒന്നടങ്കം നശിപ്പാക്കാന്‍ ആ ചെറിയ ഒച്ചിന് സാധിക്കും. ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. കൊതുകിനെയും, പ്രാണികളെയും, ഒച്ചിനെയും തുരത്താൻ ഇതിലും നല്ല വഴി വേറെ ഇല്ല.
പുല്ലുകൾ ഉണക്കുന്നതിന് ഒരു മിശ്രിതമാണ് ഇവിടെ തയ്യാറാക്കേണ്ടത്. ഇതിനായി ഒരു കപ്പ് വിനാഗിരി എടുക്കുക. അതുപോലെതന്നെ അതേ അളവിൽ കല്ലുപ്പ് എടുക്കുക. ഇനി ഇവ രണ്ടും മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡ് ചേർക്കാവുന്നതാണ്. എന്നാൽ കട്ടിയുള്ള തണ്ടോടുകൂടിയ ചെടികളും കാടുകളും ആണെങ്കിൽ നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് അല്പം ഹാർപിക്കോ ഫ്ലോർ ക്ലീനിങ് ലിക്വിഡോ ചേർക്കുക.
ഇവ നന്നായി മിക്സ് ചെയ്ത ശേഷം കാടു പിടിച്ചു നിൽക്കുന്ന ചെടികളിലേക്ക് സ്പ്രേ ചെയ്യുകയോ ഇവയുടെ കട ഭാഗത്ത് ഒഴിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഈ ചെടികൾ ഉണങ്ങി പോകുന്നതാണ്. ഇവയെല്ലാം സ്വാഭാവിക രീതിയില്‍ കൊതുകിനെയും പ്രാണികളെയും തുരത്തുന്നവയാണ്.
