ഇനി എലിയും പാറ്റയും വരാതിരിക്കാൻ ഇത് മാത്രം ചെയ്താൽ മതി! എല്ലാവരും അറിഞ്ഞിരിക്കേണ്ട ടിപ്പ്!

എലി, പാറ്റ തുടങ്ങിയ ജീവികൾ നമ്മുടെ വീട്ടിൽ വരുന്നത് ഒട്ടും നല്ലതല്ല. നമ്മൾ ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലും പാത്രങ്ങളിലും ഇവ സഞ്ചരിക്കുന്നതിലൂടെ പലതരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് സംഭവിക്കും. അതിനാൽ തന്നെ ഇവയെ വീട്ടിൽ നിന്ന് മാറ്റി നിർത്തുന്നതാണ് നമുക്ക് നല്ലത്. നിലവിൽ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ഏതൊക്കെ രീതിയിൽ ഉള്ള പ്രതിവിധികൾ ഉപയോഗിച്ചാലും ഇവയെ തടയാൻ കഴിഞ്ഞെന്നുവരില്ല. പ്രത്യേകിച്ച് പലതരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചു കൊണ്ടുള്ള പ്രതിരോധമാർഗങ്ങൾ എലിയെ തുരത്താൻ ഉപയോഗിക്കാറുണ്ട്.

എന്നാൽ തന്നെയും ഇവയൊന്നും അത്രയ്ക്ക് ഫലപ്രദമായ ഫലം തന്നെന്നു വരില്ല. എലി, പാറ്റ തുടങ്ങിയവയെ തുരത്തുന്നതിന് വേണ്ടി ഇവിടെ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് പരിചയപ്പെടുത്തുന്നത്. ഇവിടെ നമുക്ക് ആവശ്യമുള്ളത് കർപ്പൂരവും ചന്ദനത്തിരിയും ആണ്. ഒരു പേപ്പറിലേക്ക് കർപ്പൂരത്തിന്റെ ആറു ഗുളികകൾ എടുക്കുക. ഇതിലേക്ക് ഒരു ചന്ദനത്തിരിയുടെ കറുത്ത ഭാഗം അടർത്തി ഇടുക. അതിനുശേഷം ഇവ നന്നായി പൊടിച്ചെടുക്കുക. ചെറിയ തരികളായി വേണം പൊടിച്ചെടുക്കാൻ.

ഇനി ഇതൊരു ചട്ടിയിലേക്ക് മാറ്റി കുറച്ചു വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതത്തിൽ ചെറിയ പഞ്ഞിയുടെ ഉരുളകൾ മുക്കിയെടുത്ത് പാറ്റ, പല്ലി തുടങ്ങിയവ വരുന്ന ഇടങ്ങളിൽ വെച്ചു കൊടുക്കുക. കർപ്പൂരം, ചന്ദനത്തിരി എന്നിവയുടെ മണം നിൽക്കുന്നതിനാൽ പാറ്റ, എലി എന്നിവ ആ പരിസരത്ത് പോലും പിന്നീട് വരില്ല. ഇങ്ങനെ നമുക്ക് ഈ ജീവികളെ നമ്മുടെ വീട്ടിൽ നിന്നും മാറ്റി നിർത്താൻ സാധിക്കും. വളരെ ഫലപ്രദമായ ഈ മാർഗ്ഗം എല്ലാ ആളുകൾക്കും വീട്ടിൽ നോക്കാവുന്നതാണ്.

Malayalam News Express