യൂഫോർബിയ മിലി വീട്ടിൽ വളർത്തുന്നവർ തീർച്ചയായും ഈ കാര്യം ശ്രദ്ധിക്കുക

നമ്മുടെ വീട്ടുമുറ്റത്ത് ഏറെ ഭംഗി നൽകുന്ന ഒരു അലങ്കാര ചെടിയാണ് യൂഫോർബിയ മിലി.ഈ കുറ്റിച്ചെടിയെ ക്രിസ്തുവിൻറെ കിരീടം അല്ലെങ്കിൽ മുള്ളുകളുടെ കിരീടം എന്നാണ് അറിയപ്പെടുന്നത്. ഈ ചെടികൾ നട്ടുവളർത്തുമ്പോൾ അധികം വെള്ളം കെട്ടി നിൽക്കാൻ പാടുള്ളതല്ല.

ഇതിൻറെ ചുവട്ടിൽ വെള്ളം കെട്ടി നിന്നാൽ മണ്ണിൽ ഈർപ്പം ഇറങ്ങി ഇതിന്റെ പേരുകൾ അഴുകാനായി സാധ്യതയുണ്ട്. യൂഫോർബിയ നടുമ്പോൾ നല്ലതുപോലെ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് ആയിരിക്കണം നടേണ്ടത്. ഇതിന് സാധാരണ ജൈവവളങ്ങൾ ചേർത്തു കൊടുത്താൽ മതിയാവും. ഈ ചെടികൾ വീട്ടിൽ നട്ടുവളർത്തിയാൽ ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ വരുമെന്ന് പലരും പറയുന്നുണ്ടെങ്കിലും ഇതിനൊന്നും ശാസ്ത്രീയമായി ഒരു അടിത്തറയില്ല.

പ്രധാനമായും ഈ ചെടി വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ കണ്ണിലോ അതുപോലെ നമ്മുടെ ശരീരത്തിലോ ഇതിൻറെ കറ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൻറെ മുള്ളോ, കറയോ നമ്മുടെ കണ്ണിൽ കൊള്ളുകയോ കണ്ണിൽ വീഴുകയോ ചെയ്താൽ കാഴ്ചശക്തി തന്നെ നഷ്ടപ്പെടാവുന്ന സാധ്യതയുണ്ട്.

ചെറിയ കുട്ടികളൊക്കെ വീട്ടിൽ ഉണ്ടെങ്കിൽ ഈ ചെടി വീട്ടിനുള്ളിൽ നിന്ന് മാറ്റിവയ്ക്കുന്നതാണ് ഏറെ നല്ലത്. മുള്ളുകൾ നിറഞ്ഞതും വിഷമുള്ളതും ആണ് ഇത്. യൂഫോർബിയ മിലി നെഗറ്റീവ് എനർജി ക്ഷണിച്ചു വരുത്തുമെന്ന് പലരും വിശ്വസിക്കുന്നു.

https://youtu.be/wL_zkG73DGc

Malayalam News Express