പാവൽ നിറയെ കായ്ക്കാനും തഴച്ചു വളരാനും ഈ കാര്യങ്ങൾ ചെയ്താൽ മതി

How to Grow Bitter Gourd at Home: വളരെയേറെ ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്കയെ കൈപ്പക്ക എന്നും അറിയപ്പെടുന്നു. ഡയബറ്റിക് ഉള്ളവർക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് പാവൽ. കടയിൽ നിന്നും വാങ്ങുന്ന പാവലിൽ ഹോർമോണുകളും കീടനാശിനികളും ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല ഗുണമേന്മയുള്ള പാവയ്ക്ക നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ നട്ടു വളർത്തിയെടുക്കാം. പാവൽ നടുന്നതിനായി ഹൈബ്രിഡ് വിത്തുകൾ തന്നെ നോക്കി എടുക്കാൻ ശ്രദ്ധിക്കണം.

നല്ല വിളവ് ലഭിക്കണമെങ്കിൽ നല്ല വിത്തുകൾ തന്നെ നോക്കി വേണം തിരഞ്ഞെടുക്കാൻ. ഇതിൻറെ വിത്ത് കട്ടിയുള്ള തോട് ആയതിനാൽ 5 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി വയ്ക്കണം. കറ്റാർവാഴയുടെ ജെല്ല് കുറച്ചു വെള്ളത്തിൽ ചേർത്ത് ശേഷം അതിൽ കുതിർത്തു വയ്ക്കുന്നത് വളരെ നന്നായിരിക്കും. അതിനുശേഷം ചെറിയൊരു ബൗളിലോ ഒരു മുട്ട തോട്ലോ പാകി വയ്ക്കുക. പാവൽ നടാൻ നല്ല സമയം ഏപ്രിൽ മെയ് മാസങ്ങളാണ്. വിത്തുപാകി കഴിഞ്ഞാൽ ഏകദേശം 5 മുതൽ 6 ദിവസത്തിനുള്ളിൽ തന്നെ മുള വന്നു തുടങ്ങും. രണ്ടില പരുവം ആവുമ്പോഴേക്കും ഗ്രോ ബാഗിലേക്ക് മാറ്റി നടാം. നട്ടുകഴിഞ്ഞാൽ രണ്ടാഴ്ച കഴിയാതെ യാതൊരുവിധ വളപ്രയോഗവും നൽകാൻ പാടുള്ളതല്ല.

പേര് നന്നായി മണ്ണിൽ പിടിച്ച ശേഷം മാത്രമേ വളപ്രയോഗം ചെയ്യാൻ പാടുള്ളൂ. നല്ല വെയിലും നീർവാഴ്ചയുള്ള സ്ഥലമാണ് ഏറ്റവും അനുയോജ്യം. അതുപോലെതന്നെ വെള്ളം അധികം ആയി ഒഴിച്ചാൽ തൈ ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അഞ്ചാറ് ഇലകൾ വന്നു തുടങ്ങി കഴിഞ്ഞാൽ വള പ്രയോഗം ചെയ്യാവുന്നതാണ്. ഗ്രോ ബാഗ് നന്നായി ഇളക്കി കൊടുത്ത ശേഷം ഒരു കപ്പ് ചാണകപ്പൊടി ഇതിലേക്ക് ഇട്ടു കൊടുക്കണം. ഈ സമയത്ത് വളം ചെയ്തു കൊടുക്കുമ്പോൾ മാത്രമേ നന്നായി വളരുകയും നല്ല രീതിയിൽ വിളവ് ലഭിക്കുകയും ചെയ്യുകയുള്ളൂ. ഇത് ഇതുകൂടാതെ ജൈവസലറിയും ഉപയോഗിക്കാൻ സാധിക്കും.

ഈ ഒരു സമയത്ത് ഇലകളിൽ ഒരുതരം പ്രത്യേക പുഴുക്കൾ വരാൻ സാധ്യതയുണ്ട്. അതിനാൽ ഇലകൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. അങ്ങനെയുണ്ടെങ്കിൽ ഇല അടക്കം അത് നുള്ളി കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. പാവൽ നട്ടു കഴിഞ്ഞാൽ ഏകദേശം 45 ദിവസത്തോളം വേണ്ടിവരും അത് പൂക്കാനും ,കായ്ക്കാനും ആയി. വള്ളി വീശി തുടങ്ങിയാൽ ഉടൻതന്നെ പന്തലിട്ടു കൊടുക്കണം. പാവൽ നിറയെ കായ്ക്കാനും തഴച്ചു വളരാനും ഈ കാര്യങ്ങൾ ചെയ്താൽ മതി

Malayalam News Express