ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പോഷകങ്ങൾ കരളിലെ വിഷാംശം ഇല്ലാതാക്കുകയും, ശരീരത്തിലെ ആന്റിഓക്സിഡന്റുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോളിഫ്ലവറിനെ പോഷകങ്ങളുടെ സൂപ്പർസ്റ്റാർ ആയിട്ടാണ് കണക്കാക്കുന്നത്.
ഇതിൽ ധാരാളം ഫൈബറും, വിറ്റാമിനുകളും , ഗ്ലൂക്കോസിനോ ലെറ്റുകളും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഗുണം ചെയ്യു. കോളിഫ്ലവർ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. അതുപോലെതന്നെ ഇത് ഫോളിക് ആസിഡ് ഒരു ഉത്തമ ശ്രോതാസ് ആണ് ഇത്.
ശരീരത്തിലെ കോശങ്ങളുടെ പിന്തുണയ്ക്കുകയും ഗർഭകാലത്ത് ഏറെ ഗുണം ചെയ്യുകയും ചെയ്യും. ശരീരത്തിൽ കൊളസ്ട്രോൾ കൊഴുപ്പ് ഇവ അടയുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. കോളിഫ്ലവറിൽ സോഡിയത്തിന്റെ അംശവും വളരെ കുറവാണ്.
