ചേമ്പ് കൃഷി ഇനി വളരെ എളുപ്പം; ശരിയായ രീതിയിൽ ഇങ്ങനെ ചെയ്താൽ ഇരട്ടി വിളവ് നേടാം

നമ്മുടെ വീടുകളിൽ ഒക്കെ സാധാരണയായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. സീസണിലും അല്ലാതെയും ചെയ്യാവുന്ന ചേമ്പിനങ്ങൾ ഉണ്ട്. പലയിനങ്ങളിൽ പെട്ട ചേമ്പുകൾ ഉണ്ട്. കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്, വെളുത്ത ചേമ്പ്, താമരക്കണ്ണൻ, വെട്ടത്തു നാടൻ, വാഴച്ചേമ്പ്, ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷി ചെയ്യുന്നു. ചേമ്പുകൾ വളരെ പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഒരു കിഴങ്ങ് വർഗ്ഗമാണ്.

കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് തടയാനും ഒക്കെ ചേമ്പ് ഉപയോഗിച്ച് വരാറുണ്ട്. പ്രമേഹ രോഗികൾക്കും ചേമ്പ് ഏറെ നല്ലതാണ്. ശരീരത്തിലെ അമിതഭാരം കുറയ്ക്കാനും, ഗ്ലൂക്കോസും കൊളസ്ട്രോൾ കുറയ്ക്കാനും,തളർച്ചയും, ക്ഷീണവും ഒക്കെ മാറാനും ചേമ്പ് ഏറെ സഹായിക്കുന്നു. അതുപോലെതന്നെ ഉദര സംബന്ധമായ രോഗങ്ങൾക്കും ചേമ്പ് ഏറെ നല്ലതാണ്.

നീർവാഴ്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിക്ക് അനുയോജ്യം. ചേമ്പ് നടാനായി കൂടുതൽ സ്ഥലത്തിൻറെ ആവശ്യമൊന്നുമില്ല. ചേമ്പ് നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നാം ആഴത്തിൽ കിഴച്ച ശേഷം തിളച്ച ശേഷം 70 സെൻറീമീറ്റർ അകലത്തിൽ തടം കൂട്ടണം. ഇതിലേക്ക് ജൈവവളങ്ങൾ ചേർത്ത് കൊടുക്കാവുന്നതാണ്. ചാണകപ്പൊടിയും ,കോഴിക്കാഷ്ഠവും മണ്ണിനൊപ്പം ചേർത്ത് ഇളക്കി കൊടുക്കുക. ഇങ്ങനെ തടം എടുത്ത സ്ഥലത്തേക്ക് ചേമ്പ് വിത്തുകൾ നട്ടു കൊടുക്കാവുന്നതാണ്.

ടെറസ്സിനു മുകളില്‍ കൃഷി നടത്തുന്നവര്‍ക്കു പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി യോജിപ്പിച്ചു നിറച്ചശേഷം വിത്തു നടാം. അല്പം അകലത്തിൽ നടന്നതുകൊണ്ട് നല്ല വിളവ് ലഭിക്കുന്നതാണ്. ചേമ്പിന്റെ ഇലകൾ പഴുത്തു പോകാതിരിക്കാനായി ബോർഡ് എന്ന മരുന്ന് തളിച്ച് കൊടുത്താൽ മതി. അഞ്ചുമാസം കൊണ്ട് ചേമ്പുകൾ വിളവെടുക്കാൻ കഴിയുന്നതാണ്. ചേമ്പിന്റെ വിത്തുകൾ കുറേക്കാലം കേടുകൂടാതെ ഇരിക്കും. കീടശല്യം കാര്യമായി ചേമ്പുകൃഷിയില്‍ ഉണ്ടാകാറില്ല. ചുവട്ടില്‍ ചാരം വിതറുന്നതു വളരെ നല്ലതാണ്. വേനല്‍ക്കാലങ്ങളില്‍ പുതയിടുന്നതും ആഴ്ചയില്‍ രണ്ടു പ്രാവശ്യം നനയ്ക്കുന്നതും കൂടുതല്‍ വിളവിന് ഉപകരിക്കും.

Malayalam News Express