നമ്മുടെ എല്ലാവരുടെയും വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് കറിവേപ്പ് . കറിവേപ്പില ഇല്ലാതെ പാചകം ചെയ്യാൻ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കറിവേപ്പില ഇത്രയും പ്രിയങ്കരമാകുന്നത് ഇതിൻറെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് കറിവേപ്പില. നമ്മുടെ കടയിൽ നിന്നൊക്കെ വാങ്ങുന്ന കറിവേപ്പിലയിൽ ധാരാളം വിഷം അടങ്ങിയിട്ടുള്ളതിനാൽ അത് നമുക്ക് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
അതുപോലെതന്നെ കറിവേപ്പില വളർത്തിയെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ വളർന്നാൽ തന്നെയും പുഴുക്കുത്ത് വന്നോ, ഇലകൾ കൊഴിഞ്ഞുപോയോ, പ്രാണികളുടെ ആക്രമണം കൊണ്ടോ ഇത് നശിച്ചു പോകാറുണ്ട്. നല്ല ആരോഗ്യത്തോടെയുള്ള ഇലകൾ നമുക്ക് കിട്ടി എന്ന് വരികയില്ല. എന്നാൽ നമ്മൾ വീട്ടിൽ വളർത്തുന്ന കറിവേപ്പില നല്ല രീതിയിൽ കൊഴിഞ്ഞുപോകാതെ നല്ല ആരോഗ്യത്തോടെ ഇലകൾ തഴച്ചു വളരാനും ഒരുപാട് ശിഖരങ്ങൾ വരാനും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു വളം ആണിത്.
മനക്കൽ അഗ്രോ ഫാർമയുടെ കൃഷിക്ക് വേണ്ടിയുള്ള ഹോമിയോ ഗുളികയുണ്ട്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് മറ്റു വളങ്ങൾ പോലെയുള്ള ഗന്ധമോ അങ്ങനെയുള്ള ഒന്നും ഉണ്ടാകുന്നില്ല. മാസത്തിലൊരിക്കൽ ഇത് ചെടിയുടെ ചുവട്ടിലും ,ഇലകളിലും പ്രയോഗിക്കാവുന്നതാണ്. ചെടിയുടെ ചുവട്ടിൽ ഒരു ലിറ്ററിന് 20 ഗുളിക എന്ന കണക്കിൽ ചേർത്തു കൊടുക്കണം. ഇലകളിൽ ഒരു ലിറ്ററിന് 50 ഗുളിക എന്ന കണക്കിലും ഉപയോഗിക്കണം. ഗുളിക വെള്ളത്തിൽ ഇട്ട് അലിയിച്ച ശേഷം കറിവേപ്പില ഇത് ഒഴിച്ച് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാം.
