ഈ പഴം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇതിന്റെ രുചി ഇഷ്ടപ്പെട്ടവർ കമന്റ് ചെയ്യാതെ പോകല്ലേ

വളരെയധികം പോഷക ഗുണമുള്ള ഒരു പഴമാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞ പോലെയാണ് ഈ പഴത്തിന്റെ ഉള്‍വശം.അതുകൊണ്ടാണ് ഇതിനെ മുട്ടപ്പഴം എന്ന് അറിയപ്പെടുന്നത്. വിപണികളില്‍ വളരെ കുറവായാണ് ലഭിക്കുന്നതെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും ഒരുപടി മുന്നില്‍ തന്നെയാണ് മുട്ടപ്പഴം.

നാട്ടുവഴികളില്‍ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുട്ടപ്പഴം. ആരോഗ്യത്തിനും, സൗന്ദര്യത്തിനും ഒരുപോലെ മുട്ടപ്പഴം ആരോഗ്യകരമാണ്. നല്ലതു പോലെ പഴുത്താല്‍ മാത്രമേ ഭക്ഷ്യയോഗ്യമായി കണക്കാക്കുകയുള്ളൂ. അല്ലെങ്കില്‍ അതിന് ചവര്‍പ്പ് അനുഭവപ്പെടുന്നതാണ്. വിറ്റാമിന്‍ എ, കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിൽ ഓക്സിജൻ അളവ് വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ പഴം വളരെ മുന്നിൽ തന്നെയാണ്. മുട്ടപ്പഴം നമ്മുടെ വീട്ടിൽ കൃഷി ചെയ്യാനായി ഒട്ടനവധി സ്ഥലത്തിൻറെ ആവശ്യമോ കൂടുതൽ പരിപാലനം ഒന്നും ആവശ്യമില്ല. ഇതിന് വളരെയധികം പ്രതിരോധശേഷി ഉള്ളതുകൊണ്ട് തന്നെ കീടബാധ കൂടുതലായി ഏൽക്കാത്ത ഒരു മരമാണ്.

നല്ല നീര്‍വാര്‍ച്ചയുള്ളതും, മണല്‍ കലര്‍ന്നതുമായ മണ്ണില്‍ നന്നായി വളരും. മുട്ടപ്പഴം പാകമായി കഴിഞ്ഞാലും ഒരാഴ്ചയോളം കേടാവാതിരിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. ഇതിൻറെ തൊലി വളരെ നേർത്തതാണ്. നമ്മൾ ഇതിനെ പറിച്ചുവെച്ച് സൂക്ഷിക്കുകയാണെങ്കിൽ മുട്ടപ്പഴം ഒരു രണ്ടാഴ്ചയ്ക്ക് മുകളിൽ വരെ കേടുകൂടാതെ ഇരിക്കുന്നതാണ്. ചിലർ അലങ്കാര ചെടികൾക്ക് പകരമായി മുട്ടപ്പഴം വളർത്താറുണ്ട്.

നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിനും,രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും ഏറെ നല്ലതാണ് മുട്ടപ്പഴം. അതുപോലെ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഒരു പഴം വർഗ്ഗമാണ് മുട്ടപ്പഴം പ്രമേഹ രോഗികൾക്കും അതുപോലെതന്നെ ചീത്ത കൊളസ്ട്രോളിനെ ചെറുക്കാനും വളരെയധികം ഉപയോഗപ്പെടുന്ന ഒന്നാണ് മുട്ടപ്പഴം. കൂടുതൽ പരിചരണം ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ഇത്. ചെടിയുടെ വളര്‍ച്ചയുടെ തുടക്കത്തില്‍ ചെറുതായി കൊമ്പുകോതല്‍ നടത്തുന്നത് നല്ലതാണ്.

https://youtu.be/depi8O6CIuk

Malayalam News Express