നമ്മൾ സാധാരണയായി മിക്ക പച്ചക്കറികളും വിത്തുകൾ പാകി മുളപ്പിച്ചാണ് നടാറുള്ളത്. എന്നാൽ ചില പച്ചക്കറികൾ തണ്ടു മുറിച്ചു നട്ടുവളർത്താൻ കഴിയുന്നു. സാധാരണയായി വഴുതനയുടെ വിത്തുകൾ പാകി മുളപ്പിച്ചാണ് നമ്മൾ പുതിയ തൈകൾ ഉണ്ടാക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഒരു വഴുതനയുടെ ഒരു തൈ മാത്രമേ വളർന്നുവരുന്നഉള്ളെങ്കിൽ അത് കായ പിടിച്ച് വിത്ത് ആകുന്നത് വരെ നാം കാത്തിരിക്കേണ്ടതായിട്ടുണ്ട്.
വഴുതനയുടെ തണ്ടുകൾ മുറിച്ചു നട്ട് പുതിയ തൈകൾ വളരെ വേഗം ഉല്പാദിപ്പിക്കാൻ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാവും. ഇങ്ങനെ ഒരു തണ്ടിൽ നിന്നും പുതിയ തൈകൾ വളർത്തിയെടുക്കാൻ ഇതിനുവേണ്ടി ഒരു മാതൃ സസ്യത്തെ തിരഞ്ഞെടുക്കേണ്ടത് ആയിട്ടുണ്ട്.നല്ല ആരോഗ്യവും, വളർച്ചയും ഉള്ള ഒരു ചെടിയെ വേണം മാതൃസസ്യമായി തിരഞ്ഞെടുക്കാൻ. നല്ല മൂർച്ചയുള്ള ഒരു കത്തിയോ ,ബ്ലേഡോ കൊണ്ട് ഇതിനെ ചരിച്ചു മുറിച്ചെടുക്കണം.
ഇതിൻറെ കമ്പിനെ ചരിച്ച് മുറിച്ച് എടുക്കാവുന്നതാണ്. മുറിച്ചെടുത്ത ക്യാമ്പുകൾ ശുദ്ധമായ വെള്ളത്തിലേക്ക് ഇട്ടുവയ്ക്കണം. ക്ലോറിൻ കലർന്ന വെള്ളം ഇതിനായി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിൽ മൂന്നോ, നാലോ ദിവസങ്ങൾക്കുള്ളിൽ തന്നെ വേരുകൾ വരാനായി തുടങ്ങും. നല്ലതുപോലെ വേര് വന്നശേഷം തണ്ടുകൾ നടാനായി ഉപയോഗിക്കാവുന്നതാണ്.
ഒരാഴ്ചയ്ക്ക് മുൻപ് തന്നെ കുമ്മായം ചേർത്ത് ട്രീറ്റ് ചെയ്ത മണ്ണിലേക്ക് ചാണകവും ചേർത്ത് ഈ മുളപ്പിച്ച തണ്ടുകൾ നടാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പെട്ടെന്ന് ചെടികൾ വളരുകയും കായകൾ ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇതുപോലെതന്നെ നമുക്ക് മുളകിലും, തക്കാളിയിലും ഒക്കെ തണ്ടുകൾ മുറിച്ചു നട്ട് വളരെ പെട്ടെന്ന് തന്നെ മികച്ച വിളവ് തരുന്ന തൈകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
