വഴുതനയുടെ കമ്പുകൾ മുറിച്ച് എളുപ്പത്തിൽ തൈകൾ ഉണ്ടാക്കാം; ഇങ്ങനെ നട്ടാൽ വളരെ വേഗം മികച്ച വിളവ് ലഭിക്കും

സാധാരണയായി നമ്മളിൽ പലരും വിത്തുകൾ പാകി മുളപ്പിച്ചാണ് പച്ചക്കറികൾ നടാറുള്ളത്. എന്നാൽ നമുക്ക് അറിയാത്ത പല മാർഗങ്ങളുമുണ്ട്. സാധാരണ വഴുതനയുടെ വിത്തുകൾ പാകി മുളപ്പിച്ചാണ് നമ്മൾ പുതിയ തൈകൾ ഉണ്ടാക്കുന്നത്.

വഴുതനയുടെ വിത്തുപാകിയാൽ ചിലപ്പോൾ ഒരു തൈ മാത്രമേ മുളച്ചു വരുന്നതെകിൽ അതിൽ കായ പിടിച്ച് അത് വിത്ത് ആകുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വഴുതനയുടെ തണ്ടുകൾ മുറിച്ചു നട്ട് പുതിയ തൈകൾ ഉത്പാദിപ്പിക്കാനായി വളരെ കുറച്ചു കാര്യങ്ങൾ തന്നെ ശ്രദ്ധിച്ചാൽ മതിയാകും.

ചെറിയൊരു തണ്ടിൽ നിന്ന് പോലും പുതിയ തൈകൾ വളർത്തിയെടുക്കാനായി സാധിക്കും. ഇതിനായി നല്ല ഒരു മാതൃ സസ്യത്തെ വേണം തിരഞ്ഞെടുക്കാനായി. നല്ല ആരോഗ്യവും വളർച്ചയും ഉള്ള ഒരു ചെടിയെ ഇതിനായി ഇതിനായി തിരഞ്ഞെടുക്കണം. നല്ല മൂർച്ചയുള്ള ഒരു കത്തി കൊണ്ടോ, ബ്ലേഡ് കൊണ്ടോ ചരിച്ചു വേണം ഇതിൻറെ തണ്ട് മുറിച്ചെടുക്കാൻ.

കമ്പുകൾ ഇങ്ങനെ മുറിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലേക്ക് ഇട്ടുവയ്ക്കാം. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്കും വേരുകൾ വന്നു തുടങ്ങുന്നതാണ്. നല്ലത് പോലെ വേര് വന്നതിന് ശേഷം തണ്ടുകൾ നടാനായി ഉപയോഗിക്കാ. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Malayalam News Express