നമ്മുടെ വീടുകളിലൊക്കെ സാധാരണയായി കാണപ്പെടുന്ന ഒരു ഒന്നാണ് മുരിങ്ങയില. ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടിൽ എവിടെയും വളരുന്ന മുരിങ്ങയില വളരെ എളുപ്പത്തിൽ വളർത്താവുന്ന മരമാണ്. ഇലകളാണ് ഏറ്റവും പോഷക ഗുണമുള്ള ഭാഗം. കാരണം വൈറ്റമിൻ ബി, വൈറ്റമിൻ സി, വൈറ്റമിൻ കെ, മാംഗനീസ് എന്നിങ്ങനെ പലതരത്തിലുള്ള ആവശ്യ പോഷകങ്ങൾ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു. പല തരം മണ്ണിലും ഇതിന് വളരാൻ സാധിക്കും. എങ്കിലും നന്നായി നീർവാഴ്ച്ച ഉള്ള മണ്ണാണ് ഇതിന് ഉത്തമം.
വിത്ത് നട്ടോ അല്ലെങ്കിൽ കമ്പ് മുറിച്ച് നട്ടോ മുരിങ്ങ വളർത്താവുന്നതാണ്. നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന പോലെ തന്നെ ചെടികൾക്കും മുരിങ്ങ ഏറെ ഗുണം ചെയ്യുന്നുണ്ട്. മുരിങ്ങയില ഒരു മികച്ച ജൈവവളമാണ്. ചെടികളിലും പച്ചക്കറികളിലും നിറയെ പൂക്കളും കായ്കളും ഉണ്ടാകാനായി മുരിങ്ങയില ഉപയോഗിച്ച് ഒരു ലായനി തയ്യാറാക്കാവുന്നതാണ്. മുരിങ്ങയിലയിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുള്ളതിനാൽ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഗുണം ഇത് നൽകുന്നതാണ്. ഇതിനായി മുരിങ്ങയിലയുടെ കുറച്ച് ഇലകളെടുക്കുണം. നല്ല മൂത്ത ഇലകൾ വേണം തിരഞ്ഞെടുക്കാൻ. ഒരുപിടി മുരിങ്ങയില അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിനെ അരിച്ചെടുത്തതിനുശേഷം മുരിങ്ങയില ജ്യൂസിന്റെ 25 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കുക. പച്ചക്കറികൾക്കും,പൂച്ചെടികൾക്കും ഒക്കെ ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ചെടിയുടെ,ഇലകളിലേക്കും തണ്ടിലേക്കും ചുവട്ടിലേക്ക് ഒക്കെ ഈ വെള്ളം ഒഴിച്ചു കൊടുക്കാം. മുരിങ്ങയിലയിൽ ധാരാളമായി സൈറ്റോകൈൻ അടങ്ങിയിട്ടുള്ളതിനാൽ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു ഹോർമോൺ ആയി മുരിങ്ങയില ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. പച്ചമുളക് ചെടിയിലോ, പൂച്ചെടിയിലോ അങ്ങനെ എല്ലാത്തരം വിളകൾക്കും നല്ലൊരു ഫെർട്ടിലൈസർ ആണ് മുരിങ്ങയില. പച്ചമുളക് ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു ഹോർമോൺ ആയി മുരിങ്ങയില ജ്യൂസ് ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. ഇത് ചെടികൾ പെട്ടെന്ന് വളർന്നു പൂക്കൾ ഉണ്ടാകാനും കായഫലം ഉണ്ടാകാനും ഏറെ സഹായിക്കുന്നു. ചെടികൾ നാലില പരുവം ആവുമ്പോൾ തന്നെ ഇത് ഉപയോഗിച്ച് തുടങ്ങാം. മുരിങ്ങയില കൊണ്ടുള്ള ജ്യൂസ് ഇങ്ങനെ ഉപയോഗിച്ചു കൊടുക്കുന്നത് മൂലം നിറയെ പച്ചമുളക് കുലകുത്തി കായ്ക്കുന്നതാണ്. രണ്ടാഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാവുന്നതാണ്.
