ഇത് ഒരു ചെറിയ വലിപ്പമുള്ള വൃക്ഷമാണ്. മികച്ച ഫലവൃക്ഷമാണ് ഗ്രൂമിചാമ.ബ്രസീലിയൻ ചെറി എന്നും അറിയപ്പെടുന്നു. ഇത് നിറയെ ഔഷധഗുണവും സ്വാദിഷ്ടവും നിറഞ്ഞതാണ്. ധാതുക്കളുടെ കലവറയാണ് ഇത്. കേരളത്തിലെ എല്ലാതരം മണ്ണിലും നന്നായി വിളയുന്ന ഒരു ഫലവൃക്ഷമാണ് ആത്ത അല്ലെങ്കിൽ ഗ്രൂമിചാമ.
ശരീരത്തിലെ ദഹനപ്രക്രിയ സുഗമമാക്കാനും ഇത് ഏറെ സഹായകരമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി കൂട്ടുന്നു. ഊർജനില സമ്പൂർണ്ണ മാകുന്നു. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഗ്രൂമിചാമ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ് ഗ്രൂമിചാമ. ചെടിച്ചട്ടികളിലും വളരും. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമായ ചെറിപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നല്ല വെയിലും വളവുമുണ്ടെങ്കിൽ ധാരാളം കായ്ക്കും.
നല്ല മധുരമുള്ള ചെറി പഴത്തിന്റെ രുചിയാണ് ഗ്രൂമിചാമ പഴങ്ങൾക്കു ഉണ്ടാവുക. 15 അടി വരെ ഉയരത്തിൽ വളരുന്ന ഗ്രൂമിചാമ മരങ്ങൾ കായ്ഫലം നൽകുവാൻ 3 മുതൽ നാലു വർഷം വരെ സമയം എടുക്കും. സാവധാനത്തിൽ ആണ് ഗ്രൂമിചാമ വൃക്ഷത്തിന്റെ വളർച്ച. രോഗങ്ങൾ തീരെ കുറവുള്ള ഒരു സസ്യമാണ്.
നല്ല ഒരു ഓർണമെന്റൽ ഫലവൃക്ഷം കൂടിയായി ഗ്രൂമിചാമ മരങ്ങൾ വളർത്താവുന്നതാണ്. പൂവിട്ടു ആദ്യം പച്ച നിറത്തിലും പിന്നീട് പർപ്പിൾ ,ബ്ലാക്ക് നിറത്തിലും കാണപ്പെടുന്ന ഗ്രൂമിചാമ പഴത്തിന്റെ അകക്കാമ്പ് മഞ്ഞ കലർന്ന വെള്ള നിറത്തിൽ കാണപ്പെടുന്നു. നല്ലതുപോലെ കായ്ക്കാൻ ചാണകമോ എല്ലുപൊടിയോ ഒക്കെ ചേർത്ത് കൊടുക്കാം.
അധികം പരിചരണം ഒന്നും ആവശ്യമില്ലാത്ത ഒരു വിളയാണ് ഗ്രൂമിചാമ. സംരക്ഷിക്കപ്പെടേണ്ട ഫലവൃക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഗ്രൂമിചാമ ഇന്ന് കേരളത്തിലും ഫലവൃക്ഷ സ്നേഹികളുടെ മനം കവരുന്നു. വളരെ രുചികരമായ ഗ്രൂമിചാമ പഴങ്ങൾ ജാം, ജെല്ലി മുതലായവ ഉത്പാദിപ്പിക്കുവാനും ഉപയോഗിച്ച് വരുന്നു.
