ജാതി മരത്തിൽ നിന്ന് ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും. ജാതികൃഷിയില്‍ നല്ല വിളവു കിട്ടാന്‍ ഏറ്റവും യോജിച്ചത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്. ജാതിക്കയുടെ പുറം തോടും, ജാതിക്കുരുവും, ജാതിപത്രിയും ആണ് ജാതി മരത്തിൽ നിന്ന് ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. നമുക്ക് നല്ലൊരു വരുമാനം നേടിത്തരുന്ന ഒരു കാർഷികവിളയാണ്. വളരെയേറെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ജാതിക്ക.
ജാതിക്കയിൽ ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ജാതിക്ക വിളവെടുക്കുന്നത്. പെൺ ജാതിക്കയാണെങ്കിൽ ഒരു കുലയിൽ ഒരു മൊട്ടാണ് ഉണ്ടാകാറുള്ളത്. ആൺ ജാതിക്യാണെങ്കിൽ ഒരു കുലയിൽ ഒരുപാട് മൊട്ടുകൾ കാണപ്പെടുന്നു. സാധാരണയായി ബഡ്ഡ് ചെയ്ത് തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. മൺസൂൺ ആരംഭിക്കുന്നത് മുൻപാണ് ജാതി നട്ടു നടേണ്ടത്.
വിത്തുപാകി മുളപ്പിച്ച തൈകളോ ,ബഡ്ഡുകളോ ,ഒട്ടുതൈകളോ ജാതിക്കൃഷിക്കുപയോഗിക്കാം. നല്ലതുപോലെ മൂപ്പെത്തിയതും പുറന്തോട് പൊട്ടിത്തുടങ്ങിയതുമായ കായ്കള്‍ വിത്തിനെടുക്കാം. നട്ടു മുളപ്പിക്കുന്ന മരങ്ങൾക്ക് കായ്ക്കാൻ കുറെ വർഷം കാലതാമസം എടുക്കും. മൂന്നുനാലു വർഷം കൊണ്ട് ബഡ് ചെയ്ത തൈകൾ കായഫലം തരുന്നതാണ്. ജാതി തൈ നടാനായി 60 സെൻറീമീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴിയെടുക്കാം. ജൈവവളം ചേർത്തു കൊടുക്കാവുന്നതാണ്.ചാണകപ്പൊടിയോ, കമ്പോസ്റ്റോ ചേർത്തിളക്കി തൈകൾ നട്ടു കൊടുക്കാം.
ഇതിന് കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, കോഴിവളം, ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക് ഏതും ഉപയോഗിക്കാം. ഒരുപാട് സൂര്യപ്രകാശത്തിന്റെ ആവശ്യം ജാതിക്കില്ല. ജലസേചനവും പുതyidaലും ജാതികൃഷിക്ക് വളരെ ആവശ്യമാണ്. വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന സുഗന്ധവിളയാണ് ജാതി. ജാതി ഒരു ഇടവിള കൃഷിയായി ചെയ്യാവുന്നതാണ്.ഇവയ്ക്ക് തണൽ ആവശ്യമായതു കൊണ്ട് വേഗം വളരുന്ന തണൽമരങ്ങൾ ആയ വാക, മുരിക്ക് എന്നിവ നേരത്തെ തന്നെ വെച്ചു പിടിപ്പിക്കണം.
കുന്നിൻചരിവുകളിലും, ജാതി തനിവിളയായി കൃഷി ചെയ്യുന്ന തോട്ടങ്ങളിലും സ്ഥിരമായി തണൽ സംവിധാനങ്ങൾ ഒരുക്കണം. ആറുമാസം കൂടുമ്പോൾ ജൈവവളങ്ങൾ നൽകാവുന്നതാണ്. പൂർണ്ണ വളർച്ചയെത്തിയ ഒരു ജാതിമരം 3000 ത്തോളം കായകൾ ഒരു വർഷം തരും. ജാതിയുടെ ശിഖരത്തിന്റെ ഭാഗങ്ങൾ ഉണങ്ങിപ്പോയാൽ ഈസ്റ്റ് തേച്ച് കൊടുക്കാവുന്നതാണ്. ജാതിക്ക പഗമാകുമ്പോൾ പുറംതോട് പൊട്ടി കാണപ്പെടും അപ്പോൾ വിളവെടുപ്പ് നടത്താവുന്നതാണ് കൂടുതൽ അറിയാം.
