പെറ്റൂണിയ കമ്പ് മുറിച്ചു നടുമ്പോൾ ഇങ്ങനെ ചെയ്താൽ പൂക്കൾ കൊണ്ട് മൂടാം

വളരെ മനോഹരമായ പൂക്കൾ ഉള്ള ഒരു ചെടിയാണ് പെറ്റൂണിയ ഇത് . ചെടിച്ചട്ടിയിലും, നിലത്തും ഒക്കെ ഹാങ്ങിങ് പ്ലാൻറ് ആയി നടത്താൻ കഴിയുന്ന ഒരു പൂച്ചെടിയാണ്. പല നിറങ്ങളിലും പല ഇനങ്ങളിലും ഉള്ള മനോഹരമായ പൂക്കൾ ആണ് ഇതിൻറെ പ്രത്യേകത. നാടൻ പെറ്റൂണിയയും, ഹൈബ്രിഡ് വെറൈറ്റികളും ഉണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഈ ചെടി പെട്ടെന്ന് നശിച്ചു പോകാനായി സാധ്യതയുണ്ട്.

സൂര്യപ്രകാശം ഏറെ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. നല്ല രീതിയിൽ വെയിൽ ലഭിക്കുകയാണെങ്കിൽ നല്ല നിറത്തിലുള്ള പൂക്കൾ ലഭിക്കും. ഈ ചെടിക്ക് ശരിയായ രീതിയിൽ നന കിട്ടിയില്ലെങ്കിൽ വാടിപ്പോകാനായി സാധ്യത കൂടുതലാണ്. അതുപോലെ അമിതമായി വെള്ളം ഒഴിക്കാനും പാടില്ല. ദിവസവും നാലോ,അഞ്ചോ മണിക്കൂർ എങ്കിലും വെയിൽ ലഭിക്കേണ്ടതായിട്ടുണ്ട്. ഇതിനുപുറമേ മറ്റൊരു പ്രധാന പ്രശ്നം ഫംഗസിനെയും, പ്രാണികളുടെയും ആക്രമണം ഏൽക്കുന്നു എന്നതാണ്.

വാടിയ പൂക്കൾ കണ്ടാൽ അപ്പോൾ തന്നെ അത് മാറ്റേണ്ടതാണ്. കമ്പുകൾ മുറിച്ചു നട്ടോ, വിത്തുകൾ മുളപ്പിച്ചോ പെറ്റൂണിയ തൈകൾ വളർത്തിയെടുക്കാവുന്നതാണ്. നല്ല ആരോഗ്യമുള്ള ചെടിയിൽ നിന്നുമാണ് കമ്പുകൾ നടാനായി മുറിച്ചെടുക്കേണ്ടത്. ചാണകപ്പൊടിയും, ആട്ടിൻ കാഷ്ടവും ,മണലും ചേർത്ത് പെറ്റൂണിയ നടാവുന്നതാണ്. കൃത്യമായ ഇടവേളകളിൽ വളം കൊടുത്തിരിക്കണം. ജൈവവളമാണ് ചെടികൾക്ക് ഏറെ നല്ലത്.

വെള്ളത്തിൽ ലയിക്കുന്ന തരത്തിലുള്ള വളങ്ങൾ വേണം ചെടിക്ക് കൊടുക്കാൻ. നവംബർ മുതൽ മാർച്ച് വരെയാണ് പെറ്റ്യൂണിയ ചെടികൾ നിറയെ പൂക്കുന്ന സമയം. പൂന്തോട്ടത്തിന് ഏറെ അഴക് നിൽക്കുന്ന ഒരു ചെടിയാണ് പെറ്റൂണിയ. പെറ്റൂണിയ ചെടികൾ നല്ല രീതിയിൽ വളർന്നുവരാനായി ഇതിൻറെ കമ്പുകൾ മുറിച്ചു നടാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കാണാം.

Malayalam News Express