മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് റമ്പൂട്ടാൻ. വളരെ പെട്ടെന്ന് തന്നെ കേരളത്തിൽ പ്രചാരണം നേടിയ ഒരു ഫലമാണ് ഇത്. മൂന്നു തരത്തിലുള്ള റമ്പൂട്ടാനാണ് കേരളത്തിൽ ലഭ്യമാകുന്നത്. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. എന്നാൽ കൂടുതൽ രുചിയും സാധുമുള്ളത് ചുവപ്പ് റമ്പൂട്ടാനാണ്.നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ റമ്പൂട്ടാൻ വളർത്താവുന്നതാണ്.
ഈ ഫലത്തിന്റെ വിത്ത് നട്ട് കൃഷി ചെയ്യാൻ കൃഷി ചെയ്യാവുന്നതാണ്. അതുപോലെ തന്നെ നഴ്സറിയിൽ നിന്നും ഗ്രാഫ്റ്റ് ചെയ്ത തൈകൾ കൃഷിക്ക് വേണ്ടി ഉപയോഗിക്കാം.എന്നാൽ തൈകൾ നട്ടു ഉണ്ടാവുന്ന റംബൂട്ടാൻ 50% ആൺതൈകൾ ആവാനാണ് സാധ്യത കൂടുതൽ .ആൺതൈകൾ ആണെങ്കിൽ ഫലം ഉണ്ടാവുന്നതല്ല. പെൺതൈകൾ ആണെങ്കിൽ ഏകദേശം 8 വർഷം എട്ടു വർഷത്തിനുള്ളിൽ കായ ഉണ്ടാവും. ഏറ്റവും നല്ലത് നഴ്സറിയിൽ നിന്നും ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങി നടന്നതാണ് ഉചിതം.
കൂടാതെ ഇതിൻറെ തൈകൾ വാങ്ങുമ്പോൾ ഒരു വർഷം പ്രായമുള്ള തൈകൾ വാങ്ങാനായി പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെയാണെങ്കിൽ ഇത് രണ്ടു വർഷം കൊണ്ട് തന്നെ കായകൾ ഉണ്ടാവുന്നതാണ്. ഇത് നടുമ്പോൾ ഒന്നരഡി കുഴിയെടുത്ത് വേണം തൈകൾ നടാനായി. ചാണകപ്പൊടി, എല്ലുപൊടി വേപ്പിൻ പിണ്ണാക്കും ,ആയി കലർത്തി അടിവളമായി നൽകണം. സ്യൂഡോമോണസ്ലായനി തൈ നട്ടതിനു ശേഷം ഇതിന് തളിച്ചു കൊടുക്കണം.
വർഷത്തിൽ ഒരിക്കൽ വളപ്രയോഗം ചെയ്യാനായി ശ്രദ്ധിക്കണം. രണ്ടുദിവസം ഇടവിട്ട് ഇതിന് നന ആവശ്യമാണ്. ഇതിന് കായ ഉണ്ടാവാൻ തുടങ്ങിയാൽ വളപ്രയോഗവും ,ജലസേചനവും നടത്തേണ്ടതില്ല .ഒരുപാട് പോഷഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് റംബൂട്ടാൻ. രോഗപ്രതിരോധശേഷിയും ശരീരഭാരം കുറയ്ക്കാനും, ബിപി കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് ഏറെ നല്ലതാണ്,
