നമ്മുടെ വീട്ടിലെ പൂന്തോട്ടത്തിന് ഏറെ മനോഹാരിത നൽകുന്ന റോസ് ചെടികൾ. ഇതിൻറെ പൂക്കൾ വിടർന്ന് നിൽക്കുന്നത് കാണാൻ തന്നെ കണ്ണിനു കുളിർമയുള്ള കാഴ്ചയാണ്. റോസ് ചെടിയിൽ പെട്ടെന്ന് വേര് പിടിക്കുക പേര് പിടിക്കുക എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യമാണ്.
എന്നാൽ നമ്മുടെ വീട്ടിലുള്ള നിസ്സാര കാര്യങ്ങൾ ഉപയോഗിച്ച് തന്നെ വളരെ പെട്ടെന്ന് റോസ് ചെടിയുടെ കമ്പുകൾക്ക് വേര് പിടിപ്പിക്കാനാവും.നമ്മുടെ എല്ലാ വീടുകളിൽ കാണുന്ന ഒന്നാണ് തേൻ. തേനിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. തേനിൽ ധാരാളം ആൻറി ഫംഗൽ ഗുണങ്ങളും ആന്റിസെപ്റ്റിക് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. റോസ് ചെടികൾക്ക് പെട്ടെന്ന് പേര് വരാനായി തേൻ ഒരു റൂട്ട് ഹോർമോൺ ആയി പ്രവർത്തിക്കുന്ന ഒന്നാണ്.
റോസ് ചെടിയുടെ കമ്പിൽ അറ്റം തേനിൽ മുക്കി ചുറ്റും നേർത്ത പാളി ഉണ്ടാക്കുക. ശേഷം, വളർത്താൻ ഉപയോഗിക്കുന്ന മാധ്യമത്തിൽ നടുക. ഒന്നോ രണ്ടോ കപ്പ് തിളപ്പിച്ച വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ തേൻ ചേർത്ത് ഈ ലായനി തണുപ്പിക്കുക. വെട്ടിയെടുത്ത ചെടി അതിൽ മുക്കി നടുക.
കഷ്ണങ്ങൾ വെള്ളത്തിൽ നനച്ച് കറുവപ്പട്ട പൊടിയിൽ ഉരുട്ടിയെടുക്കുക, അതിനുശേഷം, തേനിൽ മുക്കിയെടുക്കുക. ശേഷം ഇത് കറുവപ്പട്ട ചേർക്കുന്നത് റൂട്ടിംഗ് ഹോർമോണിന്റെ ശക്തി വർദ്ധിപ്പിക്കും. ഇത് വളരെ പെട്ടെന്ന് റോസ് ചെടിയുടെ കമ്പുകൾക്ക് വേര് പിടിപ്പിക്കാനാവും.
