ഈ ചെടി നിങ്ങളുടെ വീടിൻറെ പറമ്പിലും പരിസരങ്ങളിലും കണ്ടിട്ടുണ്ടോ? എങ്കിൽ ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച് അറിയാതെ പോകരുത്

നമ്മുടെ വീടിൻറെ പരിസരപ്രദേശങ്ങളിൽ ഒക്കെ കാണപ്പെടുന്ന ഒരു ചെടിയാണ് തൊട്ടാവാടി. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. ഇത് മൂന്നു തരത്തിലാണുള്ളത് ചെറുതൊട്ടാവാടി അതുപോലെ ആനതൊട്ടാവാടി. നമ്മുടെ പറമ്പിൽ സാധാരണയായി കാണപ്പെടുന്നത് ചെറുതൊട്ടാ വാടികളാണ്. തൊട്ടാവാടിയുടെ ഔഷധഗുണങ്ങളെ കുറിച്ച് വിദേശ രാജ്യക്കാർ ധാരാളം പഠനം നടത്തിയിട്ടുണ്ട്.

ഇതിൻറെ വര്, ഇതിന്റെ ഇലയും വേരും രോഗങ്ങൾക്കുമുള്ള മരുന്നായി ഉപയോഗിക്കാം. ഇത് പൈൽസ് വയറു ഇളക്കം മൂത്രാശയ കല്ല്, വ്രണങ്ങള്‍, കാമില തുടങ്ങിയ പ്രശ്നങ്ങൾക്കും മരുന്നായി ഉപയോഗിക്കാവുന്നതാണ്. ശരീരത്ത് ഉണ്ടാകുന്ന മുറിവുകൾക്കും വ്രണങ്ങൾക്കും ഇത് ലേപനമായി ഉപയോഗിച്ച് ഉപയോഗിച്ച് വന്നിരുന്നു.

മൂത്രസംബന്ധമായ രോഗങ്ങള്‍ക്ക് തൊട്ടാവാടിയുടെ ഇലയും, വേരും സമം ചേര്‍ത്ത് ‍ ഉണക്കി അരസ്പൂണ്‍ വീതം പാലില്‍ തേനും ചേര്‍ത്ത് സേവിച്ചാല്‍ മതിയാകും. വാതവീക്കങ്ങള്‍ക്ക് തൊട്ടാവാടി കളിമണ്ണുമായി അരച്ചിട്ടാല്‍ ഉത്തമമത്രേ. മിക്ക അലർജി രോഗങ്ങൾക്കും തൊട്ടാവാടി ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയാം.

Malayalam News Express