പച്ചക്കറി കൃഷികൾ ചെയ്യുന്നവർ പലപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വെള്ളിച്ച ശല്യം. ഇതിനെ തുരത്താനായി പല മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ പലപ്പോഴും ഇവയുടെ ശല്യം മാറുന്നതായി കാണാറില്ല. എന്നാൽ ഇതിന് പരിഹാരമായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ ഇതിനെ തുരത്താവുന്നതാണ്.
ഇത് മറ്റൊന്നുമല്ല നമ്മുടെ വീടുകളിൽ ഉള്ള മണ്ണെണ്ണ തന്നെയാണ്. ഇതിനുവേണ്ടി ഒരു ലിറ്റർ വെള്ളത്തിൽ 1ml മണ്ണെണ്ണ എന്ന കണക്കിൽ ആണ് എടുക്കേണ്ടത്. മണ്ണെണ്ണ കറക്റ്റ് അളവിൽ തന്നെ എടുക്കേണ്ടതാണ് ഇനി ഇതിലേക്ക് ഒരു 10ml ലിക്വിഡ് സോപ്പ് ചേർത്ത് കൊടുക്കുക. ഏത് സോപ്പ് വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. ഇവ രണ്ടും കൂടെ നല്ലപോലെ മിക്സ് ചെയ്തശേഷം ഒരു സ്പ്രേ ബോട്ടിലേക്ക് ഒഴിച്ചു കൊടുക്കാം.
മണ്ണെണ്ണ അല്പം കുറഞ്ഞു പോയാലും കുഴപ്പമില്ല. എന്നാൽ ഒരു കാരണവശാലും മണ്ണെണ്ണ കൂടിപ്പോകാൻ പാടുള്ളതല്ല. എന്നിട്ട് ഇതിനെ ചെടികളുടെ ഇലകളിലും ,തണ്ടുകളിലും ഇലകളുടെ അടിവശത്തുമായി ഒക്കെ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കാം.
ഇത് ഉച്ചയ്ക്ക് ശേഷം പ്രയോഗിക്കുന്നതാണ് ഏറെ നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ വൈകുന്നേരങ്ങളിലും രാത്രിയിലും ഈ മരുന്ന് ഇലകളിൽ കൂടുതൽ സമയം നിലനിൽക്കും. വെള്ളിച്ച ശല്യം. പ്രാണിശല്യം തുടങ്ങിയവ നേരിടുന്ന ഏത് ചെടികളിലും ഈ വളപ്രയോഗം നടത്താവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാം.
