മണി പ്ലാൻറ് പെട്ടെന്ന് തഴച്ചു വളരാൻ വീട്ടിലുള്ള ഈ ഒരു പാനീയം മാത്രം മതി

നമ്മുടെ വീടുകളിൽ ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ഒരു ചെടിയാണ് മണി പ്ലാൻറ്. വീടിനകത്തും പുറത്തും ഒരുപോലെ വളർത്താവുന്ന ഒരു അലങ്കാര ചെടിയാണിത്. മഞ്ഞയും ,പച്ചയും നിറത്തിൽ ഇലകൾ കാണുന്നവ, പൂർണ്ണമായും മഞ്ഞനിറത്തിലുള്ളതും, പച്ചനിറത്തിലുള്ളതും ഇലകളിൽ വരകളോ പുള്ളിക്കുത്ത് പോലെയോ ഉള്ളത് അങ്ങനെ പലതരത്തിലുള്ള മണി പ്ലാന്റുകൾ ഉണ്ട്.

മണി പ്ലാൻറ് കുറഞ്ഞ വെയിലുള്ളടത്താണ് നന്നായിട്ട് വളരുന്നത്. വീടിനുള്ളിലും, പുറത്തും ഇത് വളർത്താനായി സാധിക്കും. അന്തരീക്ഷത്തിലെ വായുവിനെ ശുദ്ധീകരിക്കാനായി വീടിനുള്ളിൽ വളർത്തുമ്പോൾ സഹായിക്കുന്നു. ഇതിൻറെ ചെടികൾ പടരാൻ തുടങ്ങുമ്പോൾ തന്നെ വള്ളികൾ വളച്ച് ചെടിച്ചട്ടിയിലെ മണ്ണിലേക്ക് ചേർത്തുവച്ച് കൊടുക്കുക. മണി പ്ലാൻറ് നല്ല രീതിയിൽ തയ്ച്ചു വളരാനായി വീട്ടിലുള്ള സാധനങ്ങൾ വച്ചുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഒരു ഫെർട്ടിലൈസർ ഉണ്ടാക്കാനായി സാധിക്കും.

ഇതിനുവേണ്ടി ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും, ഒരു ടീസ്പൂൺ തേയിലപ്പൊടിയും, അതിലേക്ക് ഒരു ടീസ്പൂൺ ചാരവും കൂടി ചേർത്തു കൊടുക്കാം. ഇത് മൂന്നും കൂടെ നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് പുളിപ്പിച്ച കഞ്ഞി വെള്ളം കൂടെ ഒഴിച്ച് കൊടുക്കാം. ഇതിനെ നന്നായി മിക്സ് ചെയ്ത ശേഷം കഞ്ഞി വെള്ളത്തിൻറെ അതേ അളവിൽ വെള്ളം കൂടെ ചേർത്ത് ചെടികൾക്ക് ചേർച്ചടികൾക്ക് ഒഴിച്ചു കൊടുക്കാം.

15 ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനും ഇലകൾക്ക് നല്ല പച്ചപ്പും ഭംഗിയും വരാനും സഹായിക്കുന്നു. കൂടുതൽ അറിയാം

Malayalam News Express