ഒരു ചിലവുമില്ലാതെ ജൈവവളം ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം; ഈയൊരു സംഭവം അറിയാമോ

കൃഷി ചെയ്യുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് ചെലവില്ലാതെ നല്ല രീതിയിൽ കൃഷി എങ്ങനെ ചെയ്യാൻ സാധിക്കും എന്നാണ്. വീട്ടിലുള്ള ജൈവ അവശിഷ്ടങ്ങൾ കൊണ്ടും,പരിസരത്തുള്ള വസ്തുക്കൾ കൊണ്ടും നമുക്ക് ജൈവവളങ്ങൾ വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കും. നമ്മൾ വളരെ ശ്രദ്ധയോടെ നോക്കിയാൽ നമ്മുടെ വീടിനു ചുറ്റുമുള്ള പല ചെടികളും നമുക്ക് കൃഷിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.

മിക്ക ചെടികൾക്കും നമുക്ക് അറിയാത്ത പല ഔഷധഗുണങ്ങളും ഉണ്ട്. അവയിൽ നല്ല രീതിയിൽ ആവശ്യമൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ചെടികൾ നല്ല രീതിയിൽ വളരാൻ ആവശ്യമുള്ള ഘടകങ്ങളാണ് നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ. പൊട്ടാസ്യമടങ്ങിയ നമ്മുടെ വിളകൾക്ക് ഒക്കെ ഒരു ഭീഷണിയായ ഒരു കാട്ടുചെടി ഉപയോഗിച്ച് പച്ചക്കറികൾക്ക് ആവശ്യമായ വളം എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

മണ്ണിൽ നിന്നും മൂലകങ്ങളെ നല്ലതുപോലെ വലിച്ചെടുക്കാൻ കഴിയുന്ന ഒരു ചെടിയാണ് ധൃതരാഷ്ട്ര പച്ച. ചില സ്ഥലങ്ങളിൽ ഇതിനെ കൈപ്പുവല്ലി എന്നും അറിയപ്പെടുന്നുണ്ട്. ഈ ചെടിയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ ഒരു കലവറ തന്നെയാണ് ധൃതരാഷ്ട്ര പച്ച. ഇത് ഉപയോഗിച്ച് വളരെ വേഗം തന്നെ നമുക്ക് കൃഷിക്ക് ആവശ്യമായ വളം നിർമ്മിക്കാൻ സാധിക്കും. ഇതിൻറെ ഇലകൾ മാത്രം നുള്ളിയെടുത്ത് ശേഷം ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്.

അതുപോലെതന്നെ ഈ ചെടിയെ കട്ട് ചെയ്ത് ചെറിയത് പോലെ അരിഞ്ഞ് നല്ലതുപോലെ വെള്ളത്തിൽ പിഴിഞ്ഞ ശേഷം ആ വെള്ളം ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഈ ചെടിയെ ചെറിയ ചെറിയ കഷണങ്ങളാക്കി ശേഷം ഒരു തുണിയിൽ കിഴികെട്ടി വെള്ളത്തിൽ ഇട്ടു കൊടുക്കണം കൊടുക്കണം. ഇങ്ങനെ ഏഴു മുതൽ 10 ദിവസം വരെ വെള്ളത്തിലിട്ട് പുളിപ്പിച്ചെടുക്കണം.

ഇനി ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. നല്ലൊരു ജൈവസ്ലറിയാണ് ഇത്.വെള്ളത്തിന് പകരം ഗോമൂത്രവും ഉപയോഗിക്കാവുന്നതാണ്. ഇതിനെ 8 ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിർച്ച് കൊടുക്കാം. പച്ചക്കറികളും ,ചെടികളും ഒക്കെ നന്നായി പൂക്കാനും, വളരാനും, നല്ല വലിപ്പമുള്ള കായകൾ ഉണ്ടാകാനും ഇത് സഹായിക്കും.

Malayalam News Express