ഔഷധഗുണങ്ങൾ ഒരുപാടുള്ള ഒരു സസ്യമാണ് പനികൂർക്കയില. എന്നാൽ പനിക്കൂർക്കയുടെ ഔഷധഗുണങ്ങൾ പലർക്കും അറിയില്ല. പനിക്കും കഫക്കെട്ടിനും,ജലദോഷത്തിനും ചുമയ്ക്കും ,വയറുവേദനയ്ക്കും നീർക്കെട്ടിനുമൊക്കെ ഒരു നല്ല പ്രതിവിധിയാണ് പനിക്കൂർക്ക. ദഹന ശക്തിക്കും ഇത് ഏറെ നല്ലതാണ്. പനിക്കൂർക്കയിലെ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാൻ കൊടുത്താൽ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ജലദോഷത്തിന് ശമനം ലഭിക്കുകയും ചെയ്യും.
ചുമയും കഫക്കെട്ടും ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച് കട്ടൻ ചായ കുടിക്കുകയാണെങ്കിൽ കഫം ഇളകി പോകാനായി ഏറെ നല്ലതാണു. ചായ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിക്കുക. അതിലേക്ക് നാലഞ്ച് പനിക്കൂർക്കയുടെ ഇല ഇട്ടുകൊടുക്കാം. ഈ വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ചായപ്പൊടിയും ഒരു കാൽ ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കാവുന്നതാണ്.
ഇത് അരിച്ചെടുത്ത ശേഷം അല്പം തേൻ കൂടി ഒഴിച്ച് ചെറു ചൂടോടെ കുടിക്കാവുന്നതാണ്. അതുപോലെതന്നെ ചുമയുള്ള ആളുകൾക്ക് പനിക്കൂർക്കയിലെയും തുളസിയിലയും ഇട്ട് തിളപ്പിച്ച് ചെറു ചൂടോടെ കുടിക്കാവുന്നതാണ്. കഫക്കെട്ടും മൂക്കടപ്പും ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് മൂന്നോ, നാലോ പനിക്കൂർക്കയുടെ ഇല ഇട്ട് അതിൽ ആവി പിടിക്കാവുന്നതാണ്. കുട്ടികൾക്കുണ്ടാവുന്ന ജലദോഷം,പനി ,ചുമ എന്ന അസുഖങ്ങൾക്ക് പനിക്കൂർക്കയില വാട്ടി പിഴിഞ്ഞ നീരിൽ അല്പം തേൻ ചേർത്ത് മൂന്നുനേരം എന്ന കണക്കിൽ രണ്ടോ മൂന്നോ ദിവസം കൊടുക്കാവുന്നതാണ്. പനിക്കൂർക്കയുടെ ഇല ഏറെ ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ്.
