നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഇഡ്ഡലി ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടാറില്ല. ഇതിനു വേണ്ടി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവയെടുത്ത് നന്നായിട്ട് കഴുകി വൃത്തിയാക്കിയ ശേഷം കുതിരാനായി വെള്ളമൊഴിച്ചു വയ്ക്കാം. ഇനി ഇത് മൂന്നു മണിക്കൂർ അടച്ചുവെച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കാം. ഈ സമയം കൊണ്ട് ഇത് നന്നായി കുതിർന്ന വരും.
ഇതിന് ഇനി ഇതിനൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അര കപ്പ് അളവിൽ ചോറെടുക്കാം. രണ്ട് ഐസ്ക്യൂബും ചേർത്ത് കുതിർത്ത അരി ഉഴുന്ന് ഉലുവ എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. അരിയും ഉഴുന്നും എല്ലാം നല്ലതുപോലെ തണുത്ത് ഇരിക്കുന്നതിനാൽ ഇത് നന്നായിട്ട് പതഞ്ഞു വരും. ഇനി ഈ മാവിനെ വേറൊരു പാത്രത്തിലേക്ക് മാറ്റാം. മാവ് നന്നായി പുളിച്ചു പൊങ്ങാൻ ആയി ഒരു കുക്കർ ചെറുതീയിൽ അടുപ്പത്ത് വയ്ക്കാം.
ഈ കുക്കറിലേക്ക് ഒരു തട്ട് വച്ചു കൊടുക്കാം. ഇതിനു മുകളിലേക്ക് മാവൊഴിച്ചു വെച്ച പാത്രം അടച്ചുവെച്ച ശേഷം കുക്കറും അടച്ചു വയ്ക്കുക. അതിനുശേഷം ഫ്ലെയിം ഓഫ് ചെയ്ത് അഞ്ചുമണിക്കൂർ നേരം അങ്ങനെ തന്നെ വയ്ക്കാം. അഞ്ചുമണിക്കൂറിനു ശേഷം കുക്കർ തുറക്കുക. അഞ്ചുമണിക്കൂറിന് ശേഷം കുക്കർ തുറന്നു നോക്കുമ്പോൾ നമുക്ക് നല്ല പതഞ്ഞു പൊങ്ങിയ മാവ് കിട്ടുന്നതാണ്. ഇനി ഇതിലേക്ക് ഉപ്പും ചേർത്ത് സാധാരണ ഇഡ്ഡലി ചുട്ടെടുക്കുന്നത് പോലെ നല്ല പഞ്ഞി പോലെയുള്ള ഇഡലി ഇഡലി ചുട്ടെടുക്കാം.
