കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് പ്ലാവ്. ഇന്ന് സ്ഥലപരിധികൾ മൂലം ഒട്ടുമിക്ക വീടുകളിലും പ്ലാവ് വളർത്താൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ വളരെ കുറച്ച് സ്ഥലമേ ഉള്ളൂ എങ്കിലും ഗ്രോ ബാഗിൽ നമുക്ക് പ്ലാവ് കൃഷി ചെയ്യാവുന്നതാണ്. കേരളത്തിലുള്ള ഓരോ പ്ലാവ്കളും ഓരോ ഇനത്തിൽ പെട്ടവയാണ്. ഇന്ന് നഴ്സറികളിൽ പലയിനത്തിൽപ്പെട്ട പ്ലാവിൻ തൈകൾ വാങ്ങാൻ കിട്ടുന്നതാണ്.
പ്ലാവിൻ തൈ നടാൻ വേണ്ടി ആഴത്തിലുള്ള ഒരു കുഴിയെടുത്ത് അതിലേക്ക് കമ്പോസ്റ്റും കരിയിലകളും ഇട്ടുകൊടുക്കുക.അതിനുശേഷം തൈ നട്ടു കൊടുക്കാം. കരിയില ഇടുന്നത് മൂലം മണ്ണിന് നല്ല തണുപ്പ് ലഭിക്കുകയും, കട്ട പിടിക്കാതിരിക്കുകയും ചെയ്യും. അതിനുശേഷം 500 ഗ്രാം എല്ലുപൊടിയും, കുറച്ച് ചാണകപ്പൊടിയും ഇട്ട് മണ്ണിട്ട് മൂടുക. പ്ലാവിന്റെ തൈകൾ തീരെ ചെറുതാണെങ്കിൽ ബഡ് ചെയ്ത ഭാഗം മുഗൾ ഭാഗത്ത് നിൽക്കണം.
കാറ്റിൽ തൈകൾക്ക് ഒന്നസംഭവിക്കാതിരിക്കാനായി ഇതിൻറെ അരികെ ബലമുള്ള ഒരു കഷ്ണം കമ്പെടുത്ത് കെട്ടുക. കൂടാതെ പ്ലാവ് വലുതാകുന്നത് വരെ ഇത് താങ്ങായി നൽകേണ്ടതാണ്. കൂടാതെ എല്ലാ മാസവും 250 ഗ്രാം എല്ലുപൊടിയോ 500ഗ്രാം ചാണകപ്പൊടിയോ ഇട്ടു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം വെറും ആറ് മാസം കൊണ്ട് പ്ലാവ് നിറയെ കായ് ഫലം തരുന്നതാണ്.
https://www.youtube.com/watch?v=42z7jq83X7I
