വഴുതന പെട്ടെന്ന് വിളവ് ലഭിക്കാൻ തണ്ടു നടുംമ്പോൾ രീതി പിന്തുടരാം

മിക്ക പച്ചക്കറികളും സാധാരണയായി വിത്തുകൾ പാകി മുളപ്പിച്ചാണ് നടാറുള്ളത്. എന്നാൽ ചില ചെടികളൊക്കെ തണ്ടു മുറിച്ച് നട്ടുവളർത്താൻ കഴിയുന്നു. വഴുതനയുടെ വിത്ത് സാധാരണയായി വിത്തുപാകി തൈകൾ മുളപ്പിച്ചാണ് നടാറുള്ളത്. എന്നാൽ വഴുതനയുടെ തണ്ടുകൾ മുറിച്ച് പുതിയ തൈകൾ എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത് എന്ന് നോക്കാം.

ചെറിയൊരു തണ്ടിൽ നിന്ന് പോലും പുതിയ തൈകൾ വളർത്തിയെടുക്കാനായി ഒരു മാതൃ സസ്യത്തെ തിരഞ്ഞെടുക്കണം. നല്ല ആരോഗ്യവും വളർച്ചയുള്ള ഒരു ചെടിയെ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. വഴുതനയുടെ തണ്ടുകൾ നല്ല മൂർച്ചയുള്ള ഒരു കത്തികൊണ്ട് ചരിച്ചു മുറിച്ചെടുക്കാം. കമ്പുകൾ മുറിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലേക്ക് ഇട്ടു വയ്ക്കാം.

മൂന്നോ, നാലോ ദിവസം കഴിയുമ്പോഴേക്കും ഇതിൽ വേരുകൾ വരാൻ തുടങ്ങും. നല്ലതുപോലെ വേര് വന്നതിനു ശേഷം മാത്രമേ തണ്ടുകൾ നടാനായി ഉപയോഗിക്കാവൂ. കുമ്മായവും,ചാണകവും ചേർത്ത് മണ്ണിലേക്ക് ഈ മുളച്ചു വന്ന തണ്ടുകൾ നട്ടു കൊടുക്കാം.

ഇങ്ങനെ ചെയ്യുന്നത് മൂലം നല്ലതുപോലെ തൈകൾ വളരുകയും , കായ ഫലം ഉണ്ടാവുകയും ചെയ്യും. വളരെ എളുപ്പത്തിൽ വഴുതന നട്ടു വളർത്താൻ പറ്റിയ മാർഗ്ഗമാണിത്. ഇങ്ങനെ തന്നെ നമുക്ക് തക്കാളിയിലും, മുളകിലും ഒക്കെ കമ്പുകൾ നട്ടു മുളപ്പിക്കാൻ ആയി സാധിക്കും. വഴുതനകമ്പുകൾ നട്ട് നല്ല രീതിയിൽ കൃഷി ചെയ്യാനായി സാധിക്കും.

Malayalam News Express