പേര കുറ്റിചെടിയായി ചുവട്ടിൽ നിന്ന് കായ്ക്കാൻ ഒരു സൂത്രപ്പണി

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ് പേര. പേരക്ക ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. പണ്ടുകാലത്ത് ഒട്ടു മിക്ക വീടുകളിലും പേരമരം കാണാമായിരുന്നു. പക്ഷേ ഇപ്പോൾ നാം പേരക്ക കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യാറുള്ളത്. അതുപോലെതന്നെ കടയിൽ നിന്നും വാങ്ങുന്ന പേരക്കയ്ക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നും കിട്ടാറില്ല. കാരണം അവ പലതരം കീടനാശിനികൾ ഉപയോഗിച്ചായിരിക്കാം നമ്മുടെ കയ്യിൽ എത്തുന്നത്.

പേരയ്ക്ക നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. സ്ഥലപരിമിതി കാരണമാണ് പേരകൃഷി ചെയ്യാത്തതെങ്കിൽ ഇനി വിഷമിക്കേണ്ട കാര്യമേ ഇല്ല . കുറച്ചു സ്ഥലത്ത് ഗ്രോ ബാഗിലും ചട്ടിയിലും കൂടുതൽ ഫലം കിട്ടുന്ന രീതിയിൽ പേര കൃഷി ചെയ്യാവുന്നതാണ്. നല്ല ഉയർന്ന നിലവാരത്തിലുള്ള ഹൈബ്രിഡ് തൈകൾ നഴ്സറിയിൽ ലഭ്യമാണ്. അതുപോലെതന്നെ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് ചെയ്ത തൈകൾ വാങ്ങാനായി കിട്ടും. വളരെ എളുപ്പത്തിൽ തന്നെ എയർ ലെയറിങ് രീതിയിലൂടെ നല്ല മാതൃഗുണമുള്ള തൈകൾ വളർത്തിയെടുക്കുന്നത് എങ്ങനെ എന്ന് നോക്കാ.

ഇതിനായി നല്ല ഈർപ്പമുള്ള ചകിരിച്ചോറ് എടുക്കുക, ഇത് മണ്ണ് വെച്ചും ചെയ്യാവുന്നതാണ്. ശേഷം നടാൻ വേണ്ടി നല്ല ഒരു പേരകമ്പ് എടുക്കണം. വിരൽ വണ്ണത്തിലുള്ള കമ്പാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്.പേരകൃഷിക്ക് ഏറ്റവും നല്ലത് ഇതാണ്. ഒരിഞ്ച് നീളത്തിൽ രണ്ട് സൈഡും മുറിച്ച ശേഷം അതിൻറെ തൊലി എടുത്തു കളയുക. നന്നായി സൂക്ഷിച്ചു തന്നെ മുറിച്ചെടുക്കേണ്ടതാണ്.

ഒരുപാട് ശിഖരങ്ങൾ ഉള്ളത് നോക്കി എടുക്കുന്നത് കൂടുതൽ ആരോഗ്യത്തോടെ വളരുവാൻ സഹായിക്കുന്നു. അതിനുശേഷം തൊലി കളഞ്ഞ സ്ഥലത്ത് നന്നായി കത്തികൊണ്ട് ചുരണ്ടി എടുക്കണം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അവിടെ പുതിയ തൊലി വരാതിരിക്കുകയും അവിടെ വേര്ണ്ടാവാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മുറിച്ച ഭാഗത്ത് വെച്ച് ചകിരിച്ചോറ് നന്നായി മൂടിക്കെട്ടി വയ്ക്കുക. കുറച്ചു ദിവസത്തിനുള്ളിൽ അവിടെ വേര് വന്നിട്ടുണ്ടാകും. ശേഷം കെട്ടഴിച്ച് നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടുക. ചുവട്ടിൽ തന്നെ നിറയെ കായ്ക്കുന്ന പേരകൾ ഉണ്ടാക്കിയെടുക്കാൻ ആയി കഴിയും.

Malayalam News Express