റോസ് ചെടിയുടെ കമ്പ് ഇനി ഇങ്ങനെയൊന്ന് നട്ടു നോക്ക്; റോസാ കമ്പിൽ പെട്ടെന്ന് വേര് പിടിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം

നമ്മുടെ പൂന്തോട്ടം ഏറെ മനോഹരമാക്കുന്ന ഒന്നാണ് റോസാപ്പൂവ്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് റോസ്. റോസാപ്പൂ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം എത്തുന്നത് നല്ല കടും ചുവപ്പ് നിറത്തിലുള്ള റോസാപ്പൂവ് ആയിരിക്കുമല്ലോ. റോസാച്ചെടികൾ നട്ടുവളർത്താൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. എന്നാൽ റോസകമ്പുകൾ നടുമ്പോൾ ചിലപ്പോൾ മുളയ്ക്കണം എന്നും ഇല്ല.

ഇപ്പോൾ പല നിറത്തിലും പല ഇനത്തിലും ഉള്ള റോസുകൾ ലഭ്യമാണ്. മുമ്പൊക്കെ കമ്പുകൾ നട്ടാണ് പുതിയ റോസാ ചെടികൾ മുളപ്പിച്ചിരുന്നത്. ഇപ്പോൾ ബഡ്ഡ് ചെയ്ത റോസാ ചെടികൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ നമ്മുടെ നാടൻ റോസാച്ചെടികൾ ഇപ്പോഴും കമ്പ് നട്ട് തന്നെയാണ് മുളപ്പിക്കുന്നത്. കമ്പുകൾ നട്ടു പെട്ടെന്ന് എങ്ങനെ വേര് പിടിപ്പിക്കാൻ കഴിയും എന്ന് നോക്കാം. നല്ല മൂത്ത കമ്പുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഇനി ഇതിൻറെ ഇലകളൊക്കെ നീക്കം ചെയ്ത ശേഷം മണ്ണിൽ നടുന്ന ഭാഗം ചരിച്ച് മുറിച്ചെടുക്കണം. മുഗൾഭാഗവും താഴെ ഭാഗവും ചരിച്ചു മുറിക്കണം. ഈ റോസാ കമ്പുകളെ ഒരു റൂട്ട് ഹോർമോണിലേക്ക് മുക്കാം. നാച്ചുറൽ ആയിട്ടുള്ള റൂട്ട് ഹോർമോണുകൾ ആയ തേൻ, കറ്റാർവാഴ, കരി ഇതിൻറെ ഏതെങ്കിലും ഒന്ന് റോസാകമ്പന്റെ താഴ്ഭാഗം വെള്ളത്തിൽ മുക്കിയ ശേഷം റൂട്ട് ഹോർമോണിൽ മുക്കാം മുക്കി എടുക്കണം.

ഇനി നടാനായി മണ്ണും, ചകിരിച്ചോറും ചേർത്ത് പോട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കാം. ഇതിലേക്ക് നട്ടതിനു ശേഷം ഇതിൻറെ ചുവട് നനച്ചു കൊടുക്കാം. അതിനുശേഷം അടപ്പോടുകൂടിയ കുപ്പിയുടെ താഴ്ഭാഗം മുറിച്ച് നട്ട റോസാ കമ്പിന്റെ മുകളിലായി കമിഴ്ത്തി വയ്ക്കാം. മൂന്നാഴ്ചയ്ക്കുശേഷം കുപ്പിയെടുത്ത് മാറ്റാം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് റോസാച്ചെടികൾ മുളപ്പിച്ച് എടുക്കാൻ ആയി സാധിക്കും.

Malayalam News Express