ചെടികൾ പൂവിടുന്നതിനും, വളരുന്നതിനും ഇതൊരു സ്പൂൺ ഉപയോഗിച്ച് നോക്കൂ; യീസ്റ്റ് ഉപയോഗിച്ചുള്ള ജൈവവളം എളുപ്പത്തിൽ തയ്യാറാക്കാം

നമ്മുടെ പറമ്പിലെ പച്ചക്കറികളും പൂച്ചെടികളും ഒക്കെ നന്നായിട്ട് വളരാനും വളർന്ന തൈകൾ പെട്ടെന്ന് പൂവിടുന്നതിനും ഉള്ള ഒരു മാജിക്കൽ വളം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള സാധനം ഉപയോഗിച്ച് ചെയ്യാനായി കഴിയും. ഇതിനായി ഒരു ലിറ്റർ വെള്ളം എടുക്കുക.

ഇനി വേണ്ടത് നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന യീസ്റ്റ് ആണ്.ഇനി വേണ്ടത് നമ്മൾ സാധാരണയായി അടുക്കളയിൽ ഉപയോഗിച്ച് വരുന്ന ഈസ്റ്റ് ആണ്. ഈസ്റ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഈ മാജിക് വളം ഉണ്ടാക്കാനായി കഴിയും. കുറച്ചുനാൾ യീസ്റ്റ് വാങ്ങി വെച്ച് കഴിയുമ്പോൾ അത് ചീത്തയായി പോവാറുണ്ട്. ഇനി ഇങ്ങനെ വാങ്ങി വച്ചിരിക്കുന്ന ചീത്തയായ യീസ്റ്റ് കളയേണ്ട ആവശ്യമില്ല.

ഈസ്റ്റ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളം ഉണ്ടാക്കാനായി ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ നിറയെ ഈസ്റ്റ് എടുക്കുക. അതേ അളവിൽ തന്നെ പഞ്ചസാരയും എടുക്കണം. ഇനി ഇതിനെ ഇനി യീസ്റ്റ്, പഞ്ചസാരയും ഒരു ലിറ്റർ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം. ഇതിനായി ചെറു ചൂടുവെള്ളമാണ് എടുക്കേണ്ടത്. ഇട്ടശേഷം ഇത് നന്നായിട്ട് കലക്കി മാറ്റിവയ്ക്കാം.

തലേന്ന് വൈകുന്നേരം ഇത് കലക്കി വെച്ച ശേഷം ഈ കലക്കിവെച്ച മിശ്രിതം പിറ്റേന്ന് രാവിലെ എടുത്ത് 5 ലെറ്റ് ലിറ്റർ വെള്ളത്തിൻറെ കൂടെ നേർപ്പിച്ച് എടുക്കാം.ഇത് നമുക്ക് ചെടികളുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കാം. ചെടികൾ ചെറിയ തൈകൾ ആയിരിക്കുമ്പോൾ തന്നെ ഇത് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വളർന്ന് നല്ല കായ ഫലം ലഭിക്കുന്നതാണ്.

തക്കാളി, പച്ചമുളക് അങ്ങനെ എല്ലാവിധ കൃഷിക്കും ചെടികൾക്കും ഇത് ഉപയോഗിച്ച് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെടികൾ നല്ല രീതിയിൽ വളരുന്നതിനും, നല്ല കായ ഫലം ലഭിക്കുന്നതിനും ഏറെ നല്ലതാണ് യീസ്റ്റ് ഉപയോഗിച്ചുള്ള ഈ ജൈവവളം.

Malayalam News Express