നമ്മുടെ നാട്ടിൽ കിട്ടുന്ന ചുവന്ന മുന്തിരി പഴത്തിന്റെ അതേ രുചിയാണ് ബ്രസീലിയൻ മരമുന്തിരി ആയ ജബോട്ടിക്കാബക്ക്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വളരുവാൻ അനുയോജ്യമായ ഫലവർഗ്ഗ ചെടിയാണ് ജബോട്ടിക്കാബ എന്ന മരമുന്തിരി. ആരോഗ്യ ഗുണങ്ങളുടെകാര്യത്തിൽ ഏറെ മുൻപന്തിയിലാണ് ജബോട്ടിക്കാബ. രോഗങ്ങളെ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ ഏറെ സഹായിക്കുന്നതാണ്.
ഇതിൽ കാൽസ്യം, പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ സി തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.സിറപ്പ് നിർമ്മാണത്തിനായി ഇതിൻറെ ഉണങ്ങിയ തൊലികൾ ഉപയോഗപ്പെടുത്തുന്നു. ഇവ വളരുന്നതിനായി നല്ല വെയിലും,ജലസേചനവും ആവശ്യമാണ്. നനഞ്ഞ ചെറുതായി അസിഡിറ്റിയുള്ള മണ്ണാണ് ഈ മരം വളരുന്നതിന് ഏറെ നല്ലത്. ഇതിൻറെ പൂക്കൾ വെളുത്ത നിറം ഉള്ളതും തുമ്പിക്കൈയിൽ നിന്ന് നേരിട്ട് വളരുന്നതുമാണ്.
ഇതിന് കമ്പ് കോതൽ വളരെ ആവശ്യമുള്ള ഒന്നാണ്. തുടർച്ചയായി ജലസേചനം ചെയ്യുമ്പോൾ അത് ഇടയ്ക്കിടെ പൂക്കുന്നതും ആണ്. ഉഷ്ണമേഖല പ്രദേശമാണെങ്കിൽ ഇത് വർഷം മുഴുവൻ പഴങ്ങൾ ലഭിക്കുന്നതാണ്. കായ്കളിൽ നിന്ന് വിത്ത് ശേഖരിച്ച് കൃഷി ആരംഭിക്കാം. ഏതാനും ദിവസങ്ങൾക്കകം പാകി ഇല്ലെങ്കിൽ കിളിർക്കാനുള്ള ശേഷി നഷ്ടപ്പെടും. ഈ പഴങ്ങൾ തിന്നുന്നതിനു പുറമേ തന്നെ ജെല്ലികൾ, പാനിയങ്ങൾ, വീഞ്ഞ് എന്നിവ ഉണ്ടാക്കാൻ ആയും ഉപയോഗിക്കാറുണ്ട്.
ഇതിൻറെ ഹൈബ്രിഡ് തൈകൾ നഴ്സറികളിൽ നിന്നും വാങ്ങാവുന്നതാണ്. ഹൈബ്രിഡ്തൈകളിൽ പരമാവധി നാലുവർഷത്തിനുള്ളിൽ പൂവ് ഉണ്ടാകുന്നു. ഏറെ രുചിയുള്ള ഇതിൻറെ കായ്കളുടെ പുറന്തൊലി കട്ടികൂടിയതും അമ്ല രുചിയുള്ളതുമാണ്. ഇതിൽ നാലു മുതൽ അഞ്ചു വരെയുള്ള വിത്തുകൾ കാണപ്പെടുന്നു. ഇതിൻറെ പഴങ്ങൾ ഏകദേശം മൂന്ന് ദിവസം മാത്രമേ കേടുകൂടാതെ ഇരിക്കുന്നുള്ളൂ.
ജബോട്ടിക്കാബ അർബുദത്തിന്റെ ചികിത്സയിൽ പ്രയോജനകരമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ചുവന്ന മുന്തിരി പഴത്തിൻറെ അതെ രുചി പകരുന്ന ഇവ കേരളത്തിൽ ഒട്ടനവധിപേർ വച്ചു പിടിപ്പിക്കുന്നു.ജൈവവളങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് ഈ മരം വളരുന്നതിന് ഏറെ നല്ലത് ഏറ്റവും ഉത്തമം.
https://youtu.be/37m3LNbuWrg
