കുറ്റിമുല്ല തിങ്ങി വളരാനും, നിറയെ പൂക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പൂവാണ് മുല്ലപ്പൂവ്. മുല്ലപ്പൂവിന്റെ ഗന്ധം മാത്രമല്ല അതിൻറെ മനോഹാരിതയും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. മുല്ല ചെടികൾ പലരും നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ പലപ്പോഴും മുല്ല നന്നായിട്ട് വളർന്നു വരാറില്ല.

അതിന് ചില വളപ്രയോഗങ്ങൾ ആവശ്യമാണ്. അതുമാത്രമല്ല നല്ല രീതിയിൽ കുറ്റി മുല്ല വളരണമെങ്കിൽ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. കുറ്റിമുല്ല നല്ല ബുഷ് ആയിട്ട് വളരാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. മുല്ലയുടെ ഉണങ്ങി വരണ്ട കമ്പുകളൊക്കെ ഇടയ്ക്കിടെ നമ്മൾ മുറിച്ച് കളയണം. ഇങ്ങനെ ഉണങ്ങി വരണ്ടിരിക്കുന്ന കമ്പുകൾ മുറിച്ച് കളയുകയാണെങ്കിൽ തന്നെ നല്ല രീതിയിൽ മുല്ല വളരുന്നതായിട്ട് കാണാം.

അതോടൊപ്പം തന്നെ ചില വളങ്ങൾ നൽകേണ്ടതായിട്ടുണ്ട്. ചാണകപ്പൊടി ,എല്ലുപൊടി അല്ലെങ്കിൽ ചകിരിച്ചോറ് അങ്ങനെ എന്തുവേണമെങ്കിലും ചേർത്തു കൊടുക്കാം. പഴത്തൊലി ഇട്ട് വെച്ച് വെള്ളം സ്പ്രേ ചെയ്ത കൊടുക്കുന്നത് മുല്ല ചെടിയിലെ കീടശല്യം പോകുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതെല്ലാം നിശ്ചിതമായ കാലയളവിൽ തന്നെ ചെയ്യേണ്ടത്. വിടർന്ന് നിൽക്കുന്ന പൂക്കൾ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒന്നാണ്. അതോടൊപ്പം മുല്ലപ്പൂക്കൾ കൂട്ടമായി നിൽക്കുകയാണെങ്കിൽ മനോഹാരിത ഏറെയാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.

https://youtu.be/ieA4f6-zg1k

Malayalam News Express