സാധാരണയായി ഏതുതരം കൃഷികൾക്കും ഉപയോഗിക്കാവുന്ന ഒരു ജൈവവളമാണ് ജീവാമൃതം. തെറ്റായ രീതിയിലുള്ള വളപ്രയോഗമാണ് ഒട്ടുമിക്ക ആളുകളുടെയും കൃഷികൾ നശിച്ചു പോകാൻ കാരണം. അമിതമായി കീടനാശിനികൾ ഉപയോഗിക്കുന്നതിന്റെ കാരണമായും കൃഷികൾ നശിച്ചു പോകാറുണ്ട്. നമ്മുടെ വിളകൾക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ ജീവാമൃതം എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം.
മണ്ണിൽ ഉള്ള ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ച് ചെടികൾക്ക് കൂടുതൽ പോഷകങ്ങൾ എത്തിക്കുവാനാണ് ജീവാമൃതം സഹായിക്കുന്നത്. ജീവാമൃതം നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ് . ഇതിനുവേണ്ടി 10 ലിറ്റർ പച്ച ചാണകവും, 10 ലിറ്റർ ഗോമൂത്രവും, രണ്ട് കിലോഗ്രാം ശർക്കരയും ,രണ്ട് കിലോഗ്രാം ധാന്യപൊടിയും ,നല്ല വളക്കൂറുള്ള മണ്ണ് ഒരുപിടി എന്ന അളവിൽ ഒരു വിപയിലേക്ക് ഇട്ടു കൊടുക്കാം. നന്നായി ഇളക്കിയ ശേഷം, ഒരു ഒരു തുണിയോ, ചാക്കോ എടുത്തു മൂടി വയ്ക്കുക.
മൂന്നു ദിവസങ്ങൾക്ക് ശേഷം ഈ മിശ്രിതം നമുക്ക് പരുവമായി കിട്ടുന്നതാണ്. എല്ലാദിവസവും മൂടി മാറ്റി ഇളക്കി കൊടുക്കണം. ഈ മിശ്രിതത്തിലേക്ക് 200 ലിറ്റർ പച്ചവെള്ളം ചേർത്ത് നമുക്ക് കൃഷിഭൂമിയിൽ ഉപയോഗിക്കാവുന്നതാണ്. കൃഷിയിടങ്ങളിൽ വിളകളുടെ അടിഭാഗത്ത് കരിയിലയോ, ഉണങ്ങിയ പുല്ലുകൊണ്ടോ മൂടി വയ്ക്കുക. അപ്പോൾ നാം ഒഴിക്കുന്ന അപ്പോൾ നമ്മൾ ഒഴിച്ചു കൊടുക്കുന്ന ഈ മിശ്രിതം വിളകളുടെ ചുവട്ടിൽ തന്നെ തങ്ങി നിൽക്കുന്നതാണ്. രണ്ടാഴ്ച കൂടുമ്പോൾ വിളകൾക്ക് ജീവാമൃതം ഒഴിച്ചു കൊടുക്കുന്നത് വിളകൾ കൂടുതൽ ലഭിക്കുന്നതിനും, കായഫലം ഉണ്ടാകുന്നതിനും സഹായിക്കുന്നതാണ്.
