പച്ച മീൻ മാസങ്ങളോളം രുചി പോവാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇതാണ് വേണ്ടത്; ഈ ഒരു സംഭവം എത്ര പേർക്കറിയാം?

നമ്മൾ മലയാളികൾ ദിവസേന ഉപയോഗിക്കുന്ന ഒരു ഭക്ഷണ ഇനമാണ് മീൻകറി. മാംസത്തേക്കാൾ മീനിനാണ് നമ്മൾ ഏറെ പ്രാധാന്യം നൽകുന്നത് .മീൻ വറുത്തിട്ട് ആയാലും മീൻ കറി ആയാലും മീൻ ഇല്ലാത്ത വിഭവങ്ങൾ നമുക്ക് ചിന്തിക്കാൻ പറ്റാത്ത ഒന്നാണ്.

മിക്കവർക്കും പലപ്പോഴും ദിവസേന മീൻ വാങ്ങാൻ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇങ്ങനെ മീൻ വാങ്ങുവാൻ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ കുറേ ദിവസം മീൻ കേടാകാതെ സൂക്ഷിക്കാനായി അറബികൾ ചെയ്യുന്ന ഒരു ടിപ്പാണ് ഇത്. കുറേ ദിവസങ്ങൾ കഴിഞ്ഞാലും മീൻ നല്ല ഫ്രഷ് ആയി തന്നെ ഇരിക്കുന്നതാണ്. മീൻ ക്ലീൻ ചെയ്യാതെ ഫ്രീസറിൽ വച്ച് ഉപയോഗിക്കുമ്പോൾ മീനിന് കുറേ ദിവസം കഴിയുമ്പോൾ ചളുപ്പ് മണം ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇങ്ങനെ ചളിപ്പ് മണമില്ലാതെ കടയിൽ നിന്നും വാങ്ങിയ അതുപോലെ തന്നെ മീൻ സൂക്ഷിക്കാനുള്ള ഒരു എളുപ്പ വഴിയാണിത്. ആദ്യം തന്നെ കടയിൽ നിന്നും വാങ്ങിയ മീൻ ഉപ്പിട്ട വെള്ളത്തിൽ മീൻ നാലഞ്ചു തവണ കഴുകിയെടുക്കുക. തുടർന്ന് മീൻ തല കളഞ്ഞ് ഇത് ക്ലീനാക്കി എടുക്കുക. ഇനി കുറച്ചു വെള്ളം എടുത്ത് ശേഷം അതിലേക്ക് ഒരു കാൽ ടീസ്പൂൺ വിനഗർ ചേർക്കുക.

ഈ വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മീൻ ഇട്ട് വയ്ക്കാം. ഈ പാത്രം ഫ്രീസറിൽ മൂടി വയ്ക്കാവുന്നതാണ്. ഇനി നമുക്ക് എപ്പോഴാണ് മീൻ ആവശ്യം വരുമ്പോൾ ഈ പാത്രം പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം മീൻ ഉപയോഗിക്കാവുന്നതാണ്. ഒരു മാസം വരെ നല്ല ഫ്രഷായി തന്നെ മീൻ ഇങ്ങനെ സൂക്ഷിക്കാവുന്നതാണ്.

Malayalam News Express