August 5, 2020

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം, എങ്ങനെ?

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം.

2020ഇൽ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാനുള്ള സമയം ആരംഭിച്ച വിവരം നമ്മൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ, എന്നാൽ ഒരു കമ്പ്യൂട്ടർ സിസ്റ്റം ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇതിനായി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഇതുവരെ അപേക്ഷ കൊടുക്കാത്തവർക്കും, അപേക്ഷ കൊടുത്തിട്ട് പല തെറ്റുകൾ മൂലം ഗഡുക്കൾ ലഭിക്കാത്തവർക്കും ആണ് പുനഃ അപേക്ഷയ്ക്കുള്ള അവകാശമുള്ളത്.

ഇങ്ങനെ വീട്ടിൽ ഇരുന്നു അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം, ഒപ്പം ആധാർ കാർഡിലെ വിവരങ്ങൾ അതേപോലെതന്നെ തെറ്റാതെ കൊടുത്തു വേണം അപേക്ഷിക്കുവാൻ.

അപ്പോൾ ഇതിനായി ആദ്യം തന്നെ ‘പിഎം കിസാൻ’ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറി അതിൽ ‘ഫാർമേഴ്‌സ് കോണർ’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക, അതിനു താഴെയായി ബെനിഫിഷ്യറി സ്റ്റാറ്റസ് എന്ന ഒരു ഭാഗം ഉണ്ടാകും അതിൽ കയറി നിങ്ങൾ മുൻപ് അപേക്ഷിച്ചവരും എന്നാൽ ഏതെങ്കിലും ഗഡുക്കൾ ലഭിക്കാത്തവരോ അല്ലെങ്കിൽ മുഴുവനായി ലഭിക്കാത്തവരോ ആണെങ്കിൽ അപേക്ഷിച്ചപ്പോൾ കൊടുത്ത ആധാർ നമ്പറോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പറോ അതുമല്ലെങ്കിൽ ഫോൺ നമ്പർ കൊടുത്തു സ്റ്റാറ്റസ് നോക്കാവുന്നതാണ്.

അങ്ങനെ നോക്കുമ്പോൾ എന്ത് കാരണത്താലാണ് ഗഡുക്കൾ ലഭിക്കാത്തത് എന്ന് മനസ്സിലാകും, അങ്ങനെ പ്രേശ്നങ്ങൾ ഉള്ളവർക്ക് വീണ്ടും ഇതിനു വേണ്ടി അപേക്ഷിക്കാം, ഒപ്പം പുതുതായി അപേക്ഷിക്കുവാനുള്ളവർക്കും ഫാർമേഴ്സ് കോർണറിനു താഴെ തന്നെ ന്യൂ ഫാർമർ രജിസ്ട്രേഷനിൽ കയറി ആധാർ നമ്പറും ക്യാപച്ച കോഡ് കൊടുത്തു അതിൽ കയറി ചോദിച്ചിരിക്കുന്ന ഡീറ്റെയിൽസ് എല്ലാ ആധാർ കാർഡിലെ പോലെതന്നെ പൂരിപ്പിക്കുക.

അതിനുശേഷം സബ്മിറ്റ് ചെയ്തു താഴെയുള്ള ബാക്കി വിവരങ്ങൾ കൂടി കൊടുത്ത് സേവ് ചെയ്താൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അല്ലെങ്കിൽ അടുത്ത സ്ക്രീനിലെ ഒരു റഫറൻസ് നമ്പർ വരുന്നതാണ്. നിങ്ങൾക്ക് ആ റഫറൻസ് നമ്പറും ഒപ്പം സംബന്ധമായ രേഖകൾ അതായത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, നികുതി അടച്ച രസീത്, എന്നിവയുടെ ഫോട്ടോസ്റ്റാറ്റ്മായി കൃഷിഭവനിൽ പോയി കൊടുത്താൽ മാത്രം മതി.

Leave a Reply