സാധാരണക്കാരനെ സംബന്ധിച്ച് കറണ്ട് ബില്ല് എന്ന് പറയുന്നത് നമ്മൾ വളരെ ശ്രദ്ധയോടെ ഉപയോഗിക്കുന്ന ഒന്നാണ്. ചില മാസങ്ങളിൽ കറണ്ട് ബിൽ വലിയതോതിൽ വരുമ്പോൾ അത് നമ്മുടെ സാമ്പത്തികഭദ്രത തകർക്കും.
അതു കൊണ്ട് കറണ്ട് ബിൽ എപ്പോഴും മുൻകൂട്ടി അറിയുന്നതാണ് ഏറ്റവും നല്ലതു. ആദ്യമേ സ്വരുക്കൂട്ടി വയ്ക്കാനായി ഇത് വഴി സാധിക്കുന്നതാണ്. അതുപോലെ കറണ്ട് ആയി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് ചില ദിവസങ്ങളിൽ നമ്മൾ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ ആയിരിക്കും കറണ്ട് പോകുന്നത്. അങ്ങനെ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥ വരാറുണ്ട്. അത്തരത്തിൽ ഉള്ള കാര്യങ്ങൾ കെഎസ്ഇബി ഓൾറെഡി അപ്ഡേറ്റ് ചെയ്ത ഒരു സൈറ്റ് നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഏതൊക്കെ സമയത്ത് ഏതൊക്കെ ദിവസം കറണ്ട് പോകുമെന്നും നിങ്ങളുടെ അടുത്ത മാസത്തെ ബിൽ തുക എത്ര എന്നും നിങ്ങളുടെ മൊബൈലിലേക്ക് സെൻറ് ചെയ്തു തരുന്നതാണ്. ഇത് രണ്ടും നേരത്തെ അറിഞ്ഞു വച്ചാൽ നമുക്ക് അതിനനുസരിച്ച് കാര്യങ്ങൾ എല്ലാം ചെയ്തു തീർക്കാവുന്നതാണ്. ഇതിനായി നിങ്ങൾ കൺസ്യൂമർ നമ്പറും ബിൽ നമ്പറും വച്ച് രജിസ്റ്റർ ചെയ്താൽ മതിയാകും. ഈയൊരു സൈറ്റ് എന്ന് പറയുന്നത് എല്ലാവർക്കും
വളരെ ഉപയോഗപ്രദമാകുന്ന ഒന്നു തന്നെയായിരിക്കും.
