കുറുംബയമ്മയുടെ അബുദാബി കാണണം എന്ന ആഗ്രഹം നടത്തികൊടുത്ത് അയൽക്കാരൻ അസീസ്

ഇല്ലായ്മയുടെ കാലത്ത് തങ്ങളെ പോറ്റിവളർത്തിയ അയൽവീട്ടിലെ കുറുമ്പ അമ്മയ്ക്ക് ഗൾഫ് നാട് കാണാനുള്ള ആഗ്രഹം നിറവേറ്റി നൽകിയിരിക്കുകയാണ് പ്രവാസിയായ അസീസ് കാളിയാടൻ. കുറുംബയമ്മയുടെ അബുദാബി കാണണമെന്ന ആഗ്രഹമാണ് അസീസ് കാളിയാടൻ നിറവേറ്റി നൽകിയത്.

തിരുനാവായ എടക്കുളം സ്വദേശിയായ അസീസിനെ കുറുംബയമ്മ വെറും അയൽവാസി അല്ല. തന്റെ മാതാവിന് തുല്യമായ പോറ്റമ്മ ആയാണ് അസീസ് കുറുംബയമ്മയെ കാണുന്നത്. ചെറുപ്പത്തിൽ അസീസിന്റെ 9 സഹോദരങ്ങളേയും നോക്കി വളർത്തിയത് അയൽവാസികളായ അയ്യപ്പനും, കറുപ്പയും, മകൾ കുറുമ്പയും ആണ്.

മുൻപ് വളരെ കഷ്ടപ്പാടുകൾ ഉണ്ടായിരുന്ന സമയത്ത് അസീസിന്റെ കുടുംബത്തെ ഒരു കുറവും കൂടാതെ നോക്കിയതും കറുപ്പയും കുറുമ്പയും ആയിരുന്നു. അസീസ് ഗൾഫിലെത്തി വർഷങ്ങൾക്ക് ശേഷം കുറുംബയമ്മ ഗൾഫ് കാണണമെന്ന് മോഹം ഉണ്ടായത്. കുറുംബയമ്മയുടെ ആഗ്രഹപ്രകാരം അബുദാബിയിലേക്ക് കൊണ്ടുപോയി. അസീസിന്റെ കുടുംബത്തോടൊപ്പം ആണ് അബുദാബിയിൽ കുറുമ്പയമ്മ എത്തിയത്. ഇത്തവണത്തെ അബുദാബിയിൽ നടക്കുന്ന മലപ്പുറം കൂട്ടായ്മയിൽ മുഖ്യ അതിഥി കുറുമ്പയാണ്. കെഎംസിസി നേതാവും സാമൂഹ്യപ്രവർത്തകനും ആണ് അസീസ്.

Malayalam News Express