നമ്മുടെയൊക്കെ വീടുകളിൽ സുപരിചിതമായ ഒരു ചെടിയാണ് ചെത്തി. കുറ്റിച്ചെടിയായി വളരുന്ന ഈ ചെടി വളരെ എളുപ്പത്തിൽ വളർത്താനായി സാധിക്കും. കമ്പുകൾ മുറിച്ചു നട്ടാണ് ഇവ പ്രധാനമായും നടാറുള്ളത്. കേരളത്തിൽ പലയിടത്തും തെച്ചി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ചുവപ്പ് നിറത്തിലാണ് സാധാരണയായി തെച്ചി കാണാ കാണാറുള്ളതെങ്കിലും കടും ചുവപ്പ് ,ഇളം ചുമപ്പ്, റോസ് ,വെള്ള ,മഞ്ഞ എന്നീ നിറങ്ങളിലും കാണപ്പെടാറുണ്ട്.
തെച്ചിയിൽ നിറയെ പൂക്കൾ ഉണ്ടാകാൻ ഉണ്ടാകാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. ഇതിൻറെ കമ്പുകൾ പൂവിടൽ കഴിഞ്ഞ ശേഷം പ്രൂണിംഗ് ചെയ്യേണ്ടതായിട്ടുണ്ട്. അതായത് കമ്പുകൾ രണ്ടില താഴെ വെച്ച് കോതി കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പുതിയ ശിഖരങ്ങൾ ഉണ്ടാവുകയും, ചെത്തി നിറയെ പൂക്കൾ നിറയുകയും ചെയ്യും. അതുപോലെതന്നെ ഉണങ്ങിയ ശിഖരങ്ങൾ ഒക്കെ മുറിച്ചു കളയണം. അല്ലെങ്കിൽ ബാക്കിയുള്ള ശിഖരങ്ങൾ കൂടി ഉണങ്ങിപ്പോവാനായുള്ള സാധ്യത ഉണ്ട്.
കഞ്ഞിവെള്ളം പുളിപ്പിച്ച് പിറ്റേന്ന് അതിൽ ഇരട്ടി വെള്ളം ചേർത്ത് പ്രൂണിംഗിന് ശേഷം ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ചെടികൾക്ക് യാതൊരുവിധ കീടബാധയും ഉണ്ടാകുന്നതല്ല. വീട്ടിലുള്ള അടുക്കള വേസ്റ്റ് കൊണ്ട് തന്നെ ഇതിന് വളം ചെയ്തു കൊടുക്കാം. ഉള്ളി തൊലിയോ ,പച്ചക്കറി അവശിഷ്ടങ്ങളോ ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ് . മൂന്നോ ,നാലോ ദിവസം കഴിഞ്ഞ് ചാണകപ്പൊടിയോ, കമ്പോസ്റ്റോ ആട്ടിൻകാഷ്ടമോ അങ്ങനെയുള്ള ഏത് ജൈവവളം വേണമെങ്കിലും ഇതിന് ഉപയോഗിക്കാം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ചെത്തി നിറയെ പൂവിടുന്നതാണ്.
