ആഗ്രഹിക്കുന്നത് എന്തും നേടിത്തരുന്ന നീലക്കൊടുവേലി സത്യമാണോ? ഈ ഒരു സംഭവം എത്രപേർക്ക് അറിയാം

നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒക്കെ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കൊടുവേലി. പണ്ടുമുതൽക്കേ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ് കൊടുവേലി. പ്രധാനമായും മൂന്നുതരത്തിലുള്ള കൊടുവേലികൾ ഉണ്ട്. നീലക്കൊടുവേലി, ചുവപ്പ് കൊടുവേലി, വെള്ളക്കൊടുവേലി എന്നിങ്ങനെയാണ്.

നീലക്കോടുവേലി എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. ഇരുമ്പിനെ സ്വര്‍ണമാക്കാന്‍ കഴിവു നീലക്കൊടു വേലിക്ക് ഉണ്ടെന്നാണ് വിശ്വാസം. നാട്ടിന്‍ പുറങ്ങളില്‍ നീലക്കൊടുവേലി എന്ന ഔഷധ സസ്യം അനന്ത കാലം നില്‍ക്കുന്നതും അമരത്വം നല്‍കുന്നതുമായ ദിവ്യ സസ്യമാണത്രെ. ഹനുമാന്‍ മൃതസഞ്ജീവനി എടുക്കാന്‍ പോയപ്പോള്‍ കൊണ്ടു വന്ന മലയില്‍ നീലക്കൊടുവേലി ഉണ്ടായിരുന്നു എന്നതാണ് ഒരു ഐതീഹ്യം. മലമുകളില്‍ മാത്രം കാണുന്ന ഒരു സസ്യമാണ് നീലക്കൊടുവേലി.

ചകോരത്തിന്റെ കൂടുകളില്‍ ആണ് നീല കൊടുവേലിയുടെ വേരു കാണുക. പണവും,സമൃദ്ധിയും,ആഗ്രഹിച്ചത് എന്തും നേടാനും നീല കൊടുവേലി കിട്ടുവാന്‍ വേണ്ടി ഒരുപാട് പേര്‍ ഇല്ലിക്കല്‍ മല കയറ്റത്തില്‍ വീണു പോയിട്ടുണ്ട് എന്നാണ് കഥകള്‍. നീലക്കൊടുവേലി വീട്ടില്‍ഉണ്ടെങ്കില്‍ ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. ഇത് സംബന്ധിച്ച ഏറ്റവും രസകരമായഐതീഹ്യം, ഈ ചെടി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ സഞ്ചരിക്കും എന്നതാണ്.

ഇതിനൊന്നും ശാസ്ത്രിയമായതോ, അനുഭവത്തിന്റെയോ യാതൊരു അടിത്തറയും, വിശ്വാസ്യതയും ഇല്ല എന്നതാണ് സത്യം. എന്നാൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒക്കെ പ്രധാനമായും കാണപ്പെടുന്നത് ചെത്തിക്കൊടുവേലിയാണ്. ഈ ചെടിയുടെ വേരിൽ നിന്നുണ്ടാകുന്ന ഗന്ധവും,എരിച്ചിലും പന്നി, എലി തുടങ്ങിയ ശല്യക്കാരായ മൃഗങ്ങളിൽ നിന്നും നമ്മുടെ കൃഷിയിടങ്ങളെ സംരക്ഷിക്കുന്നു. ഇതിൻറെ നീര് നമ്മുടെ ശരീരത്തിൽ വീണാൽ പൊള്ളാനായി സാധ്യതയുണ്ട്.

ഇതൊരു ഇടവിള കൃഷിയായി ചെയ്യാവുന്നതാണ്. ഇതിൻറെ വേര് പിടിപ്പിച്ചാണ് ഇത് നട്ടുവളർത്തുന്നത്. ഇതിൻറെ മൂപ്പു കൂടിയ തണ്ടാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയാണ് ഇതിന് അടിവളമായി നൽകുന്നത്. ഇന്ന് ഒട്ടുമിക്ക നഴ്സറികളിലും ഇതിൻറെ തൈകൾ ലഭ്യമാണ്. കുറ്റിച്ചെടിയായി വളരുന്നതിനാൽ ഇതിൻറെ പരിപാലനം വളരെ എളുപ്പമുള്ള ഒന്നാണ്. പ്രധാനമായും ഇതിന് രണ്ട് ഇനങ്ങൾ ആണ് ഉള്ളത്. അഗ്നി, മൃദുല എന്നീ രണ്ട് ഇനങ്ങൾ ആണ് ഇതിനുള്ളത്.

ഗോമൂത്രം നേർപ്പിച്ചത് ഒഴിച്ചു കൊടുക്കുന്നത് കൊടുവേലിയുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. ഇതിന് ഔഷധവീര്യം കൂടുതലായതിനാൽ വിളവെടുക്കുന്നതിനു മുൻപ് കൈയുറ ധരിക്കേണ്ടത് നിർബന്ധമായ കാര്യമാണ്. ഇത് വാതത്തിനുള്ള ഓയിൽ മെൻറ് നിർമ്മാണത്തിനായും ഉപയോഗിച്ച് വരുന്നുണ്ട്. ഗ്രഹണി മന്ത് തുടങ്ങിയ അസുഖങ്ങൾക്ക് കൊടുവേലിയുടെ ഉപയോഗം ഏറെ നല്ലതാണ്.

Malayalam News Express