ചില വിഭവങ്ങൾ രുചികരമാവണമെങ്കിൽ അതിൽ തക്കാളി ചേർത്തേ മതിയാവൂ.ചിലർക്കൊക്കെ തക്കാളി വെറുതെ കഴിക്കാനും വളരെ ഇഷ്ടമാണ് . ദിവസേന തക്കാളി കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും ഏറെ നല്ലതാണ്. എന്നാൽ ചീഞ്ഞ തക്കാളി നമ്മൾ മിക്കപ്പോഴും വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്.
ഇങ്ങനെ ചീഞ്ഞുപോകുന്ന തക്കാളി കൊണ്ട് വളരെ ഉപകാരപ്രദമായ പല കാര്യങ്ങൾ ചെയ്യുവാനായി കഴിയും. ചീഞ്ഞുപോയ തക്കാളി വലിച്ചെറിയാതെ എങ്ങനെ ഉപകാരപ്പെടുത്താം എന്ന് നോക്കാം. തക്കാളി ഉപയോഗിച്ച് പാലൊക്കെകരിഞ്ഞുപിടിച്ച പാത്രങ്ങൾ അല്ലെങ്കിൽ കറികളൊക്കെ കരിഞ്ഞുപിടിച്ച പാത്രങ്ങൾ ഇവയൊക്കെ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും.
ഇതിനായിട്ട് കരിഞ്ഞ പാത്രത്തിലേക്ക് ചീഞ്ഞ തക്കാളി മുറിച്ചിട്ട് കൊടുക്കുക. ശേഷം സ്റ്റൗ ഓൺ ആക്കിയ ശേഷം ഇതിനെ ഒന്ന് ചൂടാക്കി എടുക്കാം.പാത്രം നന്നായിട്ട് ചൂടായി തക്കാളി വെന്തു വരുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് ഇതിനെ ഒന്ന് ഉടച്ചു കൊടുക്കണം. ഇനി സ്റ്റൗ ഓഫ് ചെയ്തു കൊടുക്കാം. ഈ മിശ്രിതം നന്നായിട്ട് ഒന്ന് തേച്ചിളക്കി കൊടുത്താൽ ഏത് കരിഞ്ഞു പിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാവുന്നതാണ്.
