ഇനി മാവ് തയ്യാറാവാൻ കാത്തുനിൽക്കേണ്ട..!! രാവിലെ അരി അരച്ച ഉടനെ തന്നെ ഇഡ്ഡലി ഉണ്ടാക്കാം..!!

മലയാളികൾക്ക് പൊതുവെ ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഇഡ്ഡലി എന്നത്. എന്നാൽ ഇതിൻറെ മാവ് തയ്യാറാക്കുന്നതിനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെ ഓഫീസിലും മറ്റും പോകുന്ന ആളുകൾ ഇഡ്ഡലി ഉണ്ടാക്കാൻ അല്പം മടികാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇൻസ്റ്റൻറ് ഇഡ്ഡലി എങ്ങനെ തയ്യാറാക്കാം എന്ന് ഇവിടെ പരിശോധിക്കാം. ഇതിന് വേണ്ടി രാത്രി ഒരല്പം അരി വെള്ളത്തിൽ ഇട്ടാൽ മാത്രം മതി. രാവിലെ അരി അരച്ച് അപ്പോൾ തന്നെ ഇഡലി തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി ഇവിടെ പറയാം.

ഇതിനായി ഒരു പാത്രത്തിൽ അര കപ്പ് പച്ചരി എടുക്കുക. ശേഷം പച്ചരിയുടെ അളവിന് ആനുപാതികമായി തന്നെ ഉഴുന്ന് ചേർത്ത് കൊടുക്കണം. ശേഷം ഒരു ടീസ്പൂൺ ഉലുവ കൂടി ആഡ് ചെയ്തു കൊടുക്കുക. ഇത് നല്ലതുപോലെ ഒന്ന് കഴുകി എടുക്കാനായി ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ആഡ് ചെയ്തു കൊടുക്കണം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ ഇൻസ്റ്റൻറ് ഈസ്റ്റ് ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കണം.

ഇനി കാൽ കപ്പ് ചോറ് കൂടി ആഡ് ചെയ്യണം. ഇത് മുങ്ങിക്കിടക്കുന്ന വിധത്തിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഈ വെള്ളത്തിൽ തന്നെയാണ് മാവ് അരച്ചെടുക്കേണ്ടത്. ശേഷം ഇത് കുതിരാൻ ആയി വെക്കുക. രാത്രി ഇത് ചെയ്തു വയ്ക്കുന്നതാണ് നല്ലത്. രാവിലെ ഇത് മിക്സിയിൽ ഇട്ട് നല്ലതുപോലെ മാവിൻറെ പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഒരു 30 മിനിറ്റ് നേരം മാവ് മൂടിവയ്ക്കാൻ ശ്രദ്ധിക്കുക. ഈ സമയം കൊണ്ട് മാവ് നല്ലതുപോലെ പുളിച്ചു പൊന്തി വരുന്നതായിരിക്കും. ഇനി സാധാരണ രീതിയിൽ തന്നെ ഇഡ്ഢലി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ നല്ല മയമുള്ള ഇഡ്ഡലി തയ്യാറാക്കാവുന്നതാണ്. ഇതിനെ കുറിച്ച് വിശദമായി അറിയാം.

Malayalam News Express