ഏത് കായ്ക്കാത്ത മാവും, പ്ലാവും പൂക്കാനും കായ്ക്കാനുമായി ഇത് ഒറ്റത്തവണ ഒഴിച്ചു കൊടുത്താൽ മാത്രം മതി

ഒരു പ്ലാവോ,മാവോ നമ്മുടെയൊക്കെ മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ് ചക്ക ,മാങ്ങ എന്നിവയൊക്കെ. എന്നാൽ മിക്ക ആളുകളുടെയും പരാതിയാണ് ആവശ്യത്തിന് കായ പിടിക്കുന്നില്ല എന്നുള്ളത്. മാവും പ്ലാവും ഒക്കെ നടുമ്പോൾ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം നോക്കി വേണം തിരഞ്ഞെടുക്കാൻ ആയി.

മഴക്കാലത്ത് ഇവയ്ക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ഒഴിച്ച് കൊടുത്താൽ മതി . ചെടിയുടെ താഴെ ഭാഗത്തായി കുറച്ച് കരിയിലയും വേപ്പില പിണ്ണാക്കും, കടലപ്പിണ്ണാക്കും ചേർന്ന മിശ്രിതം ഇട്ടുകൊടുക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. ചെടികൾക്ക് ഉണ്ടാകുന്ന കൂമ്പ് വാട്ടം പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനായി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റും.

അടുക്കളയിൽ ബാക്കിവരുന്ന പഴത്തിന്റെ തൊലിയും, ഉള്ളി തൊലിയും, ഉരുളക്കിഴങ്ങിന്റെ തൊലിയും, ബാക്കി വരുന്ന എല്ലാ പച്ചക്കറി തൊലികളും ഒരു പാത്രത്തിലേക്ക് ഇട്ട് ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് ഒരു മൂന്നുദിവസം അടച്ചു വയ്ക്കാം. ഒരു മൂന്നു ദിവസത്തിന് ശേഷം ഈ ഒരു മിശ്രിതം നല്ലതുപോലെ പിഴിഞ്ഞ് അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിൽ ആക്കി ചെടികളുടെ ഇലകളിലും ചെടിയുടെ താഴെയും ഒക്കെ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

മിശ്രിതം സ്പ്രേ ചെയ്യുമ്പോൾ തന്നെ ഇലകളുടെ മുകൾഭാഗത്ത് ഉണ്ടാകുന്ന വണ്ട് ,പ്രാണികൾ അങ്ങനെയുള്ള എല്ലാ ജീവികളുടെ ശല്യവും പൂർണമായും മാറ്റാനായി സാധിക്കും. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Malayalam News Express