ആടിൻറെ വയറിൽ 786; ആടിനെ വാങ്ങാൻ ഒരു കോടി രൂപ വിലപറഞ്ഞ് ആളുകൾ; തൻറെ അരുമയായ ആടിനെ വിൽക്കാനില്ല എന്ന് ഉടമ

രാജസ്ഥാനിലെ ആട്ടിടയനായ രാജു സിംഗിന്റെ അനേകം ആടുകളിൽ ഒന്നിനാണ് വയറിന്മേൽ 786 എന്ന നമ്പർ ഉള്ളത്. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഈ നമ്പർ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ ചുരുക്ക എഴുത്തായിട്ടാണ് ഈ അക്കങ്ങളെ ചിലർ കരുതുന്നത്. ഇത് കാരണം ആടിനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുകയാണ്.

തൻറെ അരുമയായ ആടിനെ ആർക്കും വിൽക്കില്ലെന്ന് തീരുമാനത്തിലാണ് രാജു. ആടിനു ഇപ്പോൾ ഒരു വയസ്സാണ് ഉള്ളത്. ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്ന ഭയത്താൽ വീടിനകത്താണ് ആടിനെ താമസിപ്പിച്ചിരിക്കുന്നത്. അതുപോലെതന്നെ ഏറെ പ്രത്യേകതയുള്ള ആട് ആയതിനാൽ ധാന്യങ്ങളും, പച്ചക്കറികളും, പഴവർഗങ്ങളും നൽകിയാണ് ആടിനെ വളർത്തുന്നത്. ഈ ആടിന്റെ ഏറ്റവും വലിയ പ്രത്യേകത ഉള്ളതാക്കുന്നത് ഇതിൻറെ വയറിന്മേലുള്ള 786 എന്ന നമ്പർ ആണ്. ഈ സംഖ്യ ആടിന്റെ ശരീരത്തിൽ ഉർദുവിൽ എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. ഈ ആടിനെ സ്വന്തമാക്കാനായി ഒരു കോടിയും അതിനു മുകളിൽ വേണമെങ്കിലും തരാം എന്നാണ് ആളുകൾ പറയുന്നത്.

Malayalam News Express