മിക്കവാറും കേരളീയരുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു ഫലവൃക്ഷമാണ് മാവ്. പലതരത്തിലുള്ള മാവ് ഇനങ്ങൾ ഇന്ന് ലഭ്യമാണ്. നഴ്സറികളിൽ ചെന്നാൽ ഏതുതരത്തിലുള്ള മാവിനങ്ങളും നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. ഇതിൽതന്നെ ബഡ് ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ തൈകൾ വാങ്ങുന്നത് വളരെ നല്ലതാണ്. കാരണം സാധാരണ ഒരു മാവ് വളർന്ന് പൂവിടാൻ എടുക്കുന്ന സമയത്തിനും വളരെ കുറവ് സമയം കൊണ്ട് ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയവ ചെയ്ത മാവ് തൈകൾ പൂക്കുന്നതാണ്. തൈകൾ തിരഞ്ഞെടുക്കുമ്പോൾ ആറു മാസമെങ്കിലും പ്രായമായ മാവിൻതൈകൾ വേണം നോക്കി എടുക്കാൻ. കൂടാതെ ഇവയിൽ തളിരില വന്നിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്. തളിരില വന്ന തൈകൾ നോക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ നമ്മൾ നൽകുന്ന വളം ഉപയോഗിച്ച് ഇവ തളിരിടാനാണ് ഉപയോഗിക്കുക. എന്നാൽ തളിരിട്ട തൈകൾ എടുക്കുകയാണെങ്കിൽ നമ്മൾ നല്കുന്ന വളവും പോഷകങ്ങളും പൂക്കുന്നതിന് ഉപയോഗിക്കും.
ഇനി ഇവയുടെ വളപ്രയോഗം എങ്ങനെയാണെന്ന് നോക്കാം. മാവിൻ തൈകളുടെ ചുവട്ടിൽ നിന്ന് ഒന്നര മീറ്റർ മാറി ഒരടി താഴ്ചയിൽ കുഴി എടുക്കുക. ശേഷം ഇതിൽ പൊട്ടാഷ് ഒന്നര കിലോ ഇട്ടു കൊടുക്കേണ്ടതാണ്. ഇനി വളരെ പെട്ടെന്ന് മാവ് പൂവിടണമെങ്കിൽ ഒരു വിദ്യ ചെയ്യേണ്ടതുണ്ട്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മാവ് പൂവിടാറുള്ളത്. അതിനാൽ തന്നെ ഇതിന്റെ രണ്ടുമാസം മുമ്പ് ഒരു കാര്യം ചെയ്താൽ മാവ് പൂവിടുന്നതാണ്. ഇതിനായി ചെയ്യേണ്ടത് മാവിന്റെ നല്ല വേരുകൾ വെയിൽ കൊള്ളിക്കുക എന്നതാണ്.
ഇതിനായി മാവിൻ ചുവട്ടിൽ നിന്നും രണ്ടടി അകലത്തിൽ ഒരടി താഴ്ചയിൽ കുഴി എടുക്കുക. ഇത് നന്നായി വെയിൽ കൊള്ളിക്കേണ്ടതാണ്. മാത്രമല്ല ഈ സമയങ്ങളിൽ വെള്ളം നനയ്ക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ ഉറപ്പായും മാവ് പൂവിടും. മാവ് വളരെ പെട്ടെന്ന് പൂക്കുന്നതിന് വേണ്ട ചില പൊടികൈകൾ പങ്കുവയ്ക്കുന്നുണ്ട്. ഈ രീതികൾ എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും. അതിനാൽ മുഴുവനായും കണ്ട് വേണ്ട തയ്യാറെടുപ്പുകൾ ഉടൻ തന്നെ നടത്തുക.
