എന്റെ മകൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം സുരേഷ് ഗോപിയാണ്, കാരണം തുറന്നു പറഞ്ഞു മണിയൻപിള്ള രാജു

മലയാളികളുടെ ഇഷ്ടം നടനാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി മികച്ച മനുഷ്യ സ്നേഹി കൂടിയാണ് സുരേഷ് ഗോപി. നിരവധി പേർക്കാണ് അദ്ദേഹം സഹായം ചെയ്തിട്ടുള്ളത്. ഇപ്പോൾ ഇതാ സഹായം ഏറ്റുവാങ്ങിയവർ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടൻ ടിൻ ടോം പറഞ്ഞിരുന്നു നടൻ സ്പടികം ജോർജിന്റെ ജീവൻ രക്ഷിച്ചത് സുരേഷ് ഗോപിയാണെന്ന്. കിഡ്നി തകരാറിലായിരുന്ന സ്പടികം ജോർജിനെ ആശുപത്രിയിലെത്തിച്ച് വേണ്ട സഹായങ്ങൾ മുന്നിൽ നിന്ന് തന്നെ ചെയ്തു നൽകിയത് സുരേഷ് ഗോപിയാണ്.

ഇന്ന് സ്പടികം ജോർജ് ആരോഗ്യവനായി ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണക്കാരൻ സുരേഷ് ഗോപിയാണ്. ഇപ്പോൾ ഇതാ നടൻ മണിയൻപിള്ള രാജു പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചപ്പോൾ എന്റെ മൂത്ത മകനായ സച്ചിനു രോഗം പിടിക്കപ്പെട്ടു. എന്നാൽ അവന്റെ അവസ്ഥ വളരെ മോശകരമായി നീങ്ങി. രോഗം കൂടിയപ്പോൾ അവന്റെ ശ്വാസകോശം ചുരുങ്ങി പോയി.

ഗുജറാത്തിൽ നിന്നും ഈ സന്ദേശം ലഭിക്കുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് തന്നെ എന്റെ മനസ്സിൽ ഒരു മുഖം ഓർമവന്നു. ഞാൻ കരഞ്ഞു കൊണ്ട് സുരേഷ് ഗോപിയെ വിളിച്ചു. കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം ഫോൺ വെച്ചു. പിന്നീട് നടന്നത് എന്നെ വരെ ഞെട്ടിച്ചു കളഞ്ഞു. ഗുജറാത്തിലുള്ള എം.പിയെ അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടു. അതിന്റെ പിന്നാലെ തന്നെ ആധുനിക സൗകര്യങ്ങൾ അടങ്ങിയ ആംബുലൻസ് എന്റെ മകന്റെ അരികിലെത്തി.

അഞ്ച് മണിക്കൂർ യാത്ര ചെയ്തിട്ടാണ് എന്റെ മകനെ അവർ രാജ്കൊട്ടിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടർമാറും മറ്റ്. ആരോഗ്യ ഉദ്യോഗസ്ഥറും കാത്തു നിൽപ്പുണ്ടായിരുന്നു. ഒരൽപ്പം വൈകിയിരുന്നെങ്കിൽ എന്റെ മകനെ ജീവനോടെ തിരികെ ലഭിക്കില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തിലുണ്ടാവുമെന്ന്” മണിയൻപിള്ള രാജു വെക്തമാക്കി.

Malayalam News Express