വീട്ടുമുറ്റം നിറയെ ചെണ്ടുമല്ലി പൂക്കൾ നിറക്കാം; ഈ രീതിയിൽ നട്ടാൽ വിളവ് ഉറപ്പ്

ഓണക്കാലത്ത് അത്തപ്പൂക്കളം ഇടാൻ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ചെണ്ടുമല്ലി പൂക്കൾ ആണ്. ഈ പൂക്കൾ മഞ്ഞ ഓറഞ്ച്, കടുത്ത ഓറഞ്ച്, കടുത്ത മഞ്ഞ എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ചെണ്ടുമല്ലി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. എന്നാൽ നമ്മുടെ നാട്ടിലും നമ്മുടെ വീടുകളിലും ചെണ്ടുമല്ലി കൃഷി ചെയ്യാനായി സാധിക്കും.

വിത്തുകൾ ഉപയോഗിച്ചാണ് ഇതിൻറെ തൈകൾ മുളപ്പിക്കുന്നത്. ഒരു സെന്റിന് രണ്ട് മൂന്ന് ഗ്രാം വിത്ത് ആവശ്യമാണ്. വെർമികുലേറ്റ്, പെർലൈറ്റ് കൊക്കോപീറ്റ് എന്നിവയാണ് വിത്തുകൾ മുളപ്പിക്കാനുള്ള നടീൽ മിശ്രിതം. നാലാഴ്ച പ്രായമാകുമ്പോൾ തൈകൾ പറിച്ചു നടേണ്ടതാണ്. ഒരു സെൻറ് സ്ഥലത്താണെങ്കിൽ ഏകദേശം 80 കിലോ ജൈവവളം ആവശ്യമായി വരും. നട്ട് രണ്ടുമൂന്ന് ആഴ്ച കഴിയുമ്പോൾ ചെടികളുടെ അഗ്രഭാഗം നുള്ളി കളയുന്നത് ധാരാളം ശാഖകൾ ഉണ്ടാകാനായി സഹായിക്കും. തൈകൾ നട്ടു 45 ദിവസത്തിനുള്ളിൽ തന്നെ മൊട്ടുകൾ വരാനായി തുടങ്ങും. ചെടികളിൽ മൊട്ട് വന്നു കഴിഞ്ഞാൽ ഏകദേശം ഒരു മാസത്തോളം ആറോ ഏഴോ പ്രാവശ്യം വിളവെടുക്കാനായി സാധിക്കുന്നതാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ചെണ്ടുമല്ലി വളരെ നല്ല രീതിയിൽ കൃഷി ചെയ്യാവുന്നതാണ്.

Malayalam News Express