ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു മരമാണ് മുരിങ്ങ. മുരിങ്ങയുടെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ ഇല മുതൽ തൊലി വരെ ഔഷധഗുണം ഉള്ളതാണ്. മുരിങ്ങ മരം ഇല്ലാത്ത വീടുകളും കുറവായിരിക്കും. ഇതിന്റെ ഇലകളും പൂക്കളും കായുമെല്ലാം ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നത് കൊണ്ട് തന്നെ അത്ഭുത വൃക്ഷം എന്നൊക്കെ മുരിങ്ങ മരത്തെ വിളിക്കാറുണ്ട്.
ഏത് സാഹചര്യങ്ങളിലും നല്ല രീതിയിൽ വളരാനുള്ള കഴിവും മുരിങ്ങയ്ക്കുണ്ട്. സൂര്യപ്രകാശവും, വെള്ളവും നല്ലതുപോലെ കിട്ടുകയാണെങ്കിൽ മുരിങ്ങനിറയെ കായ്ക്കും. മുരിങ്ങ വീടുകളിൽ നട്ടുവളർത്തിയെടുത്താൽ നമുക്ക് ആവശ്യത്തിനുള്ള മുരിങ്ങക്കായ കിട്ടും. ആരോഗ്യഗുണങ്ങൾക്കു മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും, മുടിവളർച്ചയ്ക്കുംഎല്ലാം മുരിങ്ങ നല്ലൊരു മരുന്നാണ്.
മുരിങ്ങയില ദിവസവും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയാൽ വളരെയേറെ നല്ലതാണ്. മുരിങ്ങയില ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് മുരിങ്ങ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. മുരിങ്ങനിറയെ കുലയായി കായ്ക്കാൻ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. റോഡിൻറെ വശങ്ങളിലൊക്കെ നിൽക്കുന്ന മുരിങ്ങ പെട്ടെന്ന് കായ്ക്കുന്നത് കണ്ടിട്ടില്ലേ. കാരണം ഇതിന് നല്ലതുപോലെ വെയിലും ചൂടും ഒക്കെ കിട്ടുന്നത് കൊണ്ടാണ്. മുരിങ്ങ വേണ്ടവിധം കായ് പിടിക്കാൻ പരിചരണത്തിലും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്.
മുരിങ്ങമരം ദിവസവും നനച്ചു കൊടുക്കാൻ പാടില്ല. മുരിങ്ങ വളര്‍ന്നു ഏകദേശം 3, 4 അടി ഉയരം വെക്കുബോള്‍ അതിന്റെ മണ്ട നുള്ളി വിടണം, കൂടുതല്‍ ശാഖകള്‍ ഉണ്ടാകാന്‍ ആണിത്. നന്നായി കായ്ക്കാനുമുള്ള എളുപ്പവഴി കൂടിയാണ് മണ്ട നുള്ളല്‍. അതുപോലെ മുരിങ്ങ നല്ലതുപോലെ വെയിൽ കിട്ടുന്ന ഭാഗത്ത് വേണം നടൻ.
മുരിങ്ങക്കമ്പ് നട്ടും തൈ വാങ്ങി നട്ടും ഇത് വളർത്തിയെടുക്കാവുന്നതാണ്. വേര് ചീയൽ മഴക്കാലത്ത് മുരിങ്ങയിൽ കണ്ടുവരാറുള്ളതാണ്. മഴക്കാലം കഴിയുമ്പോൾ മരം തന്നെ അതിനെ പ്രതിരോധിക്കുന്നതാണ്. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ഇവയുടെ വേരുകൾ ചീഞ്ഞുപോകാൻ സാധ്യത ഏറെയാണ്. എന്നാൽ വേര് ചീഞ്ഞുകയോ, അടിഭാഗം ചീയുകയോ ചെയ്താൽ കുപ്രസ് ക്ലോറൈഡ് ഫൈവ് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. കടലപ്പിണ്ണാക്ക് കുതിർത്തത്, ചാണകത്തെളി എന്നിവ ഇടയ്ക്ക് നൽകാവുന്ന ജൈവവളങ്ങളാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മണ്ണിലൂടെ വരുന്ന ഫംഗസ് രോഗങ്ങളെല്ലാം മാറി മുരിങ്ങ നല്ല രീതിയിൽ വളരുകയും നല്ല കായ്ഫലം ലഭിക്കുകയും ചെയ്യും.
