നെയിൽ പോളിഷ് കൊണ്ട് നഖത്തിൽ കളർ അടിക്കാം എന്ന് അല്ലാതെ വേറെ ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്, അതൊക്കെ ഒന്നു മനസ്സിലാക്കി വച്ചിരുന്നാൽ പല കാര്യങ്ങളും ഇനി നിങ്ങള്ക്ക് എളുപ്പമായിരിക്കും.
അതിൽ ഏറ്റവും ആദ്യത്തേത് നമ്മൾ ഫാൻസി ഓർണമെൻസ് ധരിക്കുമ്പോൾ പ്രത്യേകിച്ച് കമ്മൽ ധരിക്കുമ്പോൾ കാത് പഴുക്കുന്ന പ്രശ്നം ഉണ്ടാകും, അത് ധരിക്കുന്ന ഓർണമെൻസ് നമ്മുടെ ചർമവും ആയി ചേരാത്തതിൻറെ പ്രശ്നമാണ്, ആയതിനാൽ കമ്മലിന്റെ പുറകു വശത്തു അതായതു കാതുമായി കൊള്ളുന്ന വശത്ത് ട്രാൻസ്പാരൻറ്റ് ആയ നെയിൽപോളിഷ് അടിച്ചു കൊടുത്തു ഇടുകയാണെകിൽ കാത്തു പഴുക്കുകയില്ല.
ഇനി അതുപോലെ മിക്സിയുടെ ജാർ അങ്ങനെയുള്ള സാധനങ്ങൾക്ക് ഉള്ള സ്ക്രൂ പെട്ടന്ന് ലൂസ് ആകുന്നുണ്ടെങ്കിൽ അതിന്മേൽ നെയിൽപോളിഷ് അടിച്ചു കൊടുത്തു ഉണങ്ങിക്കഴിഞ്ഞാൽ അത് നല്ല ടൈറ്റ് ആയി നിൽക്കും, ഇതുപോലെതന്നെ സ്വർണ്ണക്കമ്മലിൻറെ പുറകിലെ പിരിയഴഞ്ഞു പോകുകയാണെങ്കിലും അൽപ്പം നൈൽപോളീഷിൽ മുക്കി മുറുക്കിയാൽ അത് ഒരിക്കലും ഊരി പോരില്ല.
ഇനി നമ്മൾ ബട്ടൺസ് ഉള്ള ഡ്രസ്സ് വാങ്ങുമ്പോൾ പെട്ടെന്ന് തന്നെ ബട്ടൺസ് പിടിപ്പിച്ചിരിക്കുന്നു നൂല് അഴിഞ്ഞു പോയി ബട്ടൺസ് ഊരി പോകുന്ന പ്രശ്നം ഉണ്ടാകും അതുകൊണ്ട് അത് വാങ്ങുമ്പോൾ തന്നെ നല്ല ട്രാൻസ്പാരൻറ്റ് ആയ നെയിൽപോളിഷ് നൂലിന്റെ മേൽ ഒരു കൊട്ട് അടിച്ചു കൊടുത്തിരുന്നാൽ അത് അവിടെ തന്നെ ഉറച്ചു നിൽക്കുകയും, പിന്നീട് ബട്ടൺസ് ഊരി പോകുന്ന പ്രശ്നം ഉണ്ടാവുകയുമില്ല.
പിന്നെ നമ്മൾ സ്വിച്ച് ബോർഡിൽ ഉണ്ടാക്കുന്ന പ്രിൻറ്കൾ അല്പം നാളുകൾക്കുശേഷം മാഞ്ഞുപോകുന്ന പ്രശ്നം ഉണ്ട്, അതിനാൽ ആദ്യമേ തന്നെ ട്രാൻസ്പാരൻറ്റ് നെയിൽപോളിഷ് അടിച്ചു കൊടുത്താൽ പിന്നീട് അങ്ങനെ തന്നെ നിൽക്കുന്നതാണ്, ഇതുപോലെ പ്രിൻറ് മാഞ്ഞുപോകുന്ന പ്രശ്നങ്ങളുള്ള സാധനത്തിനമ്മൾ ഒക്കെ നിങ്ങൾക്ക് ഇങ്ങനെ നെയിൽപോളിഷ് അടിച്ചു കൊടുക്കാവുന്നതാണ്.
അതുമാത്രമല്ല ഫോണിൻറെ കേസിലും, ഫാൻസി ഒർണമെന്റ്സും, തലയിൽ കുത്തുന്ന ക്ലിപ്പുകൾ എല്ലാം പ്ലെയിൻ ആയി കിടക്കുകയാണെങ്കിൽ ഡിസൈൻ കൊടുക്കാനും പലതരം നെയിൽപോളിഷ് കൊണ്ട് സാധിക്കുന്നതാണ്, ഒപ്പം കുട്ടികൾക്ക് സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള വാട്ടർബോട്ടിളിലും, കുടയിലും അവരുടെ പേര് നെയിൽപോളിഷ് കൊണ്ട് എഴുതി വച്ചിരുന്നാൽ ഇവ ഒരുകാലത്തും മായുകയുമില്ല കൂടാതെ മിസ് ആവുകയുമില്ല. ഇതുപോലെതന്നെ താക്കോലുകൾ അങ്ങോട്ടുമിങ്ങോട്ടും മാറാതിരിക്കാനും നെയിൽപോളിഷ് കൊണ്ട് അടയാളം വയ്ക്കാം.
ഇനി വണ്ടി ഓടിക്കുന്നവർക്ക് ഏറ്റവും ഗുണകരമായ കാര്യമാണ് നെയിൽപോളിഷ് കൊണ്ടുള്ളത്, അതായത് ദിവസം വണ്ടി പ്രത്യേകിച്ച് ബൈക്ക് ഓടിക്കുന്നവർക്ക് അവിടെയുമിവിടെയും ഉരസി അതിന്മേലുള്ള പെയിൻറ് പോയിട്ടുണ്ടാകും ആയതിനാൽ അതേ കളർ തന്നെ നെയിൽപോളിഷ് എടുത്ത് അടിച്ചു കൊടുത്തിരുന്നാൽ പെയിൻറ് പോയത് ഒട്ടുംതന്നെ അറിയുകയില്ല, ഇതുപോലെ സീറ്റിന്റെ മേലും ചെയ്തെടുക്കാവുന്നതാണ്, സീറ്റ് മാത്രമല്ല നമ്മുടെ ബാഗിന്മേലും ഷൂസിൽന്മേലും എല്ലാം ചെറുതായി കളർ മങ്ങി പോയിട്ടുണ്ടെങ്കിൽ ആ സെയിം കളർ നെയിൽപോളിഷ് വെച്ച് തന്നെ ആ വിടവ് നികത്താൻ എടുക്കാവുന്നതാണ്.
