പയറിലെ ചാഴിശല്യം നിയന്ത്രിക്കാൻ ഇതാ ഒരു എളുപ്പവഴി

മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് പയർ. എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണ് പയര്‍. കാര്‍ബോഹൈഡ്രേറ്റ്, അന്നജം, വിറ്റാമിന്‍ എ, ബി, സി എന്നിവയെല്ലാം പയറില്‍ അടങ്ങിയിരിക്കുന്നു. പയർ കൃഷി ചെയ്യുമ്പോൾ നല്ല രീതിയിൽ നാശനഷ്ടം ഉണ്ടാക്കുന്ന ഒരു കീടമാണ് ചാഴി. ഇത് പയറിൽ നിന്നും നീരൂറ്റി കുടിച്ചാണ് പയർ ചെടിയെ നശിപ്പിക്കുന്നത്.

ചാഴികൾ പയറിന്റെ നീരൂറ്റി കുടിക്കുന്നത് മൂലം പയറിന് നിറവ്യത്യാസം വരികയും കറുത്ത കുത്തുകൾ കാണപ്പെടുകയും പയർ ചുക്കി ചുളിഞ്ഞു പോവുകയും ചെയ്യുന്നത് കാണാം.ചായയുടെ ആക്രമണം മൂലം കായകൾ വളർച്ചയില്ലാതെ ഉണങ്ങി പോവുകയും ചെയ്യും. കൊതുകിനെ കൊല്ലുന്ന ബാറ്റ് ഉപയോഗിച്ചും നമുക്ക് ചാഴിയെ നശിപ്പിക്കാനായി സാധിക്കും.

ചാഴിയെ തുരത്താനായി വേപ്പിൻ കുരുവിന്റെ സത്ത് 50 ഗ്രാം ആണ് എടുക്കേണ്ടത്. വേപ്പിൻ കുരുസത്ത് 50 ഗ്രാം എടുത്ത് ഒരു ലിറ്റർ വെള്ളത്തിലേക്ക് ചേർത്ത് ഉപയോഗിക്കാം. ബിവേറിയ ബസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പയർലേക്ക് തളിക്കുന്നത് ചാഴിയെ തുരത്താനായി സാധിക്കും. ഇങ്ങിനെ ചെയ്യുന്നത് മൂലം പയർ ചെടിയുടെ ചാഴി ശല്യം മാറി നല്ല വിളവ് ലഭിക്കുന്നതാണ്.

Malayalam News Express