ഉറുമ്പുകൾ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും. അവ പൊതുവെ ഉപദ്രവകാരി അല്ലെങ്കിലും ചില സമയങ്ങളിൽ മനുഷ്യർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. നട്ടു വച്ചിരിക്കുന്ന വിത്തുകൾ തിന്നുകയും അടുക്കളയിൽ ആണെങ്കിൽ അടുക്കളയിലെ മധുര പദാർത്ഥങ്ങളിലും ഭക്ഷണത്തിനും എല്ലാം ഉറുമ്പുകൾ കേറി നമുക്ക് ഒരു ബുദ്ധിമുട്ടാവും.
എന്നാൽ ഇന്നിവിടെ വീടുകളിൽ നിന്നും ഉറുമ്പുകളെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനുള്ള ചില എളുപ്പവഴികളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. പ്രകൃതിയിലെ തന്നെ ഉൽപ്പന്നങ്ങൾ വച്ച് നമുക്ക് ഉറുമ്പിനെ ശല്യം ഇല്ലാതാക്കാം. മിക്കവാറും എല്ലാവരുടെയും വീടുകളിൽ പൂജാമുറി ഉണ്ടാകും, പൂജാമുറിയിൽ തീർച്ചയായും കാണപ്പെടുന്ന ഒരു സാധനസാമഗ്രി ആണ് കർപ്പൂരം ഈ കർപ്പൂരം ഉണ്ടെങ്കിൽ ഉറുമ്പിനെ വീടിന്റെ പരിസരത്തു നിന്ന് തന്നെ അകറ്റാം.
കർപ്പൂരം വെള്ളത്തിൽ ലയിപ്പിച്ച് ഉറുമ്പ് വരുന്ന ഭാഗത്ത് തളിച്ചു കഴിഞ്ഞാൽ അവ പെട്ടെന്ന് അപ്രത്യക്ഷമാവും. വളരെ നല്ല ഒരു പ്രകൃതിദത്ത കീടനാശിനിയാണ് കർപ്പൂരം. കർപ്പൂര ത്തിൻറെ അതികഠിനമായ മണം ഉറുമ്പുകൾക്ക് തീരെ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ ആ പരിസരത്തേക്ക് ഒന്നും ഉറുമ്പുകൾ പിന്നെ വരികയില്ല.
ഇതുപോലെ തന്നെ മറ്റൊരു മാർഗ്ഗം എന്താണെന്നുവെച്ചാൽ വെളുത്ത വിനാഗിരി ലായനി ഉണ്ടാക്കുന്നതാണ്. അതിനായി വിനാഗിരി രണ്ടോ മൂന്നോ തുള്ളി ഒരു പാത്രം വെള്ളത്തിലേക്ക് ചേർത്തു കൊടുത്തു വീട് മൊത്തം തളിച്ച് നമുക്ക് ഉപയോഗിക്കാം. ഇതിൻറെ മണവും ഉറുമ്പുകൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ആ പരിസരത്തേക്ക് ഉറുമ്പുകൾ പിന്നെ പ്രവേശിക്കുകയില്ല. അതുപോലെ നാരങ്ങാത്തൊലിയുടെയും ഉപ്പിന്റെയും സാന്നിധ്യം ഉറുമ്പുകൾക്ക് തീരെ ഇഷ്ടമില്ല. ഇവയുള്ള ഭാഗത്ത് പിന്നെ വരികയില്ല. ഇത്രയും കാര്യങ്ങൾ ചെയ്താൽ തന്നെ വീട്ടിലുള്ള ഉപദ്രവകരമായ ഉറുമ്പ് ശല്യം നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ്.
