ചീഞ്ഞ തക്കാളി ഇനി ഒരിക്കലും വലിച്ചെറിയരുത്; ഇതുവരെ ഇത് അറിയാതെ പോയല്ലോ

ചീഞ്ഞ തക്കാളി നമ്മൾ മിക്കവാറും വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് ഉപയോഗിച്ച് നമുക്ക് ഉപകാരപ്രദമായ പല കാര്യങ്ങൾ ചെയ്യാൻ കഴിയും. കരിഞ്ഞു പിടിച്ചിട്ടുള്ള ഏത് പാത്രവും ചീഞ്ഞ തക്കാളി ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.

പഴുത്ത തക്കാളി ഏതു തന്നെയായാലും ഇതുപോലെ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ഇനി ചീഞ്ഞു കേടുവന്ന തക്കാളി ആണേലും കളയേണ്ട ആവശ്യമില്ല. ഇതിനായിട്ട് തക്കാളി പാത്രത്തിലേക്ക് മുറിച്ചിട്ട് കൊടുക്കുക. ഏത് പാത്രമാണ് ക്ലീൻ ചെയ്യാൻ എടുക്കേണ്ടത് എന്നുവച്ചാൽ അതിലേക്ക് മുറിച്ചിട്ടാൽ മതിയാകും. സ്റ്റൗ ഓൺ ആക്കിയ ശേഷം ഇതിനെ ഒന്ന് ചൂടാക്കി എടുക്കാം.

തക്കാളി ചെറുതായിട്ട് ഒന്ന് വെന്തു വരുമ്പോൾ സ്പൂൺ ഉപയോഗിച്ച് ഇളക്കി കൊടുക്കണം. ഇങ്ങനെ ഇളക്കി കൊടുക്കുമ്പോൾ കരിഞ്ഞു പിടിച്ചിട്ടുള്ള ഭാഗങ്ങൾ മാറി വരുന്നതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഏത് കരിഞ്ഞുപിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ പുതിയതായി ക്ലീൻ ആക്കി എടുക്കാവുന്നതാണ് കൂടുതൽ അറിയാം.

Malayalam News Express